നിലന്പൂർ: ഓപ്പറേഷൻ "തണ്ടർ’ തീവ്ര എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ നിലന്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീക്ക് അരുവക്കോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 18 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ പിടികൂടി.
തുവക്കാട് വീന്പുങ്ങൽകണ്ടി സുധീഷ് (34) ആണ് പിടിയിലായത്. ഇയാൾ സ്കൂട്ടറിൽ വിൽപ്പനക്കായി സൂക്ഷിച്ച 18 ലിറ്റർ (36 കുപ്പി) ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെടുത്തു. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ- ഗ്രേഡ് കെ. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ചന്ദ്രൻ, കെ. രാകേഷ്, കെ.എം.ഇർഷാദ്, എബിൻ സണ്ണി എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. വിദേശമദ്യം കൈവശം വച്ചതിന് നേരത്തെ രണ്ട് തവണ ഇയാൾക്കെതിരേ നിലന്പൂർ എക്സൈസ് കേസെടുത്തിട്ടുണ്ട്.