കരുവാരകുണ്ട്: കാര്‍ഷികമേഖലയില്‍ നാശം വിതച്ച കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കേരള, മഞ്ഞള്‍പാറ തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് ഷൂട്ടര്‍ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലാണ് 18 പന്നികളെ തുരത്തിയത്. കൃഷിയിടങ്ങളിലെത്തി കാര്‍ഷികവിളകള്‍ നശിപ്പിച്ച് കര്‍ഷകര്‍ക്ക് വന്‍തോതില്‍ നഷ്ടം വരുത്തുന്ന പന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമായിരുന്നു.
പട്ടാപ്പകല്‍പോലും പന്നികള്‍ കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്നതും ആള്‍ത്താമസമുള്ള വീടുകളില്‍ വരെയെത്തി ശല്യമുണ്ടാക്കുന്നതും മലയോരമേഖലയില്‍ പതിവാണ്.
പന്നിയുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതോടെയാണ് പ്രത്യേക പരിശീലനം നല്കിയ നായകളുടെ സഹായത്തോടെ പന്നികളെ കണ്ടെത്തി വെടിവെച്ച് കൊന്നത്. കൂടുതല്‍ മേഖലകളിലേക്ക് വേട്ടസംഘത്തിന്റെ സേവനം ലഭ്യമാക്കണമെന്നും മുഴുവന്‍ പന്നികളെയും തുരത്തി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.