അഗളി: അട്ടപ്പാടിയിൽ കാട്ടുപന്നിവേട്ട തുടരുന്നു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി പരത്തുന്ന 18 കാട്ടുപന്നികളെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ വെടിവെച്ചുകൊന്നു.
അഗളി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പന്നിവേട്ട നടന്നത്. ഷൂട്ടർ സക്കീർ ഹുസൈന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് പന്നികളെ വകവരുത്തുന്നത്.
പഞ്ചായത്ത് അംഗം മഞ്ജു, ചന്ദ്രൻ വീരനൂർ എന്നിവർ സഹായികളായി. അഗളി, ഷോളയൂർ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ 60 പന്നികളെയാണ് സംഘം വക വരുത്തിയത്.