ഷൊർണൂർ: വനിതാ ശിശുവികസന വകുപ്പ്, ഐസിഡിഎസ് ഒറ്റപ്പാലം അഡീഷണൽ എന്നിവയുടെ നേതൃത്വത്തിൽ ‘പോഷൺ അഭിയാൻ 2.0' പദ്ധതിയുടെ ഭാഗമായി കൗമാരക്കാർക്കായി സംഘടിപ്പിച്ച പോഷകാഹാര പ്രദർശനവും മത്സരവും ഷൊർണൂർ അയ്യങ്കാളി സ്മാരക ഹാളിൽ നടന്നു.
പി. മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ പി. നിർമല അധ്യക്ഷയായി. കൗമാരപ്രായക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരത്തിന്റെ പ്രാധാന്യം അവരിലേക്ക് എത്തിക്കുന്നതിനും ആണ് ഇത്തരം പരിപാടികൾ നടത്തുന്നത്.