ഉഴവൂർ: ബഡ്സ് ഒളിമ്പിയ 2.0 കായികമേള വേറിട്ട ആവേശമായി. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ആതിഥ്യമരുളിയ മത്സരങ്ങൾ സംഘാടകമികവിലും മത്സരവീര്യത്തിലും ഏറെ ആകർഷണീയമായി. സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള കായിക മത്സരത്തിൽ നാടൊന്നാകെ രംഗഞ്ഞത്തി. മത്സരങ്ങളിൽ ജില്ലയിലെ വിവിധ ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറോളം കുട്ടികൾ ട്രാക്കിലും ഫീൽഡീലുമായി 30 ൽപരം ഇനങ്ങളിൽ പങ്കെടുത്തു
64 പോയിന്റോടെ കൈൻഡ് ആൻഡ് കെയർ ബിആർസി രാമപുരം കിരീടം നിലനിർത്തി. പ്രതീക്ഷ ബിആർസി ഈരാറ്റുപേട്ട 60 പോയിന്റോടെ റണ്ണറപ്പായി. 52 പോയിന്റോടെ വെളിയന്നൂർ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ് സ്കൂൾ മൂന്നാമതെത്തി.
ജില്ലാ മിഷൻ കോഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ പ്രകാശ് ബി നായർ, മോളി രാജ്കുമാർ, പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishashesham Buds Olympia 2.0