Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2026USMidtermLoss

തോ​ൽ​വി​ക്കി​ട​യി​ലും ബോ​ൾ​റൂം നി​ർ​മാ​ണ​ത്തെ പു​ക​ഴ്ത്തി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്ത് വ​ൻ തി​രി​ച്ച​ടി നേ​രി​ട്ട​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ന​ട​ത്തു​ന്ന ആ​ദ്യ പൊ​തു​പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​ക്കാ​ൾ വൈ​റ്റ് ഹൗ​സി​ലെ ബോ​ൾ​റൂം നി​ർ​മാ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. നി​ർ​മാ​ണ സ്ഥ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട ട്രം​പ് 41 മി​നി​റ്റി​ല​ധി​കം സ​മ​യം ബോ​ൾ​റൂം ഡി​സൈ​ൻ, ക​ല്ലു​ക​ളു​ടെ ത​രം, ഭൂ​ഗ​ർ​ഭ ബ​ങ്ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​മാ​ണെ​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ക്ക​വേ, "അ​ത് വ​ലി​യൊ​രു പ​രി​ധി വ​രെ ശ​രി​യാ​ണ്" എ​ന്ന് ട്രം​പ് സ​മ്മ​തി​ച്ചു. എ​ങ്കി​ലും ഇ​റാ​ന് ആ​ണ​വാ​യു​ധം ല​ഭി​ക്കാ​തി​രി​ക്കാ​ൻ യു​ദ്ധം ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും തീ​രു​മാ​ന​ത്തി​ൽ ഖേ​ദ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​റ്റ് ഹൗ​സി​ന് താ​ഴെ അ​ഞ്ച് നി​ല​ക​ൾ​ക്ക് അ​ടി​യി​ലു​ള്ള സു​ര​ക്ഷി​ത​മാ​യ ബ​ങ്ക​റി​നെ​ക്കു​റി​ച്ചും കൊ​രി​ന്ത്യ​ൻ തൂ​ണു​ക​ളെ​ക്കു​റി​ച്ചും മാ​ർ​ബി​ളു​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ച ട്രം​പ്, പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നേ​റു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും സെ​ന​റ്റി​ലും ഭൂ​രി​പ​ക്ഷം നേ​ടി​യ ഡെ​മോ​ക്രാ​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും എ​ന്നാ​ൽ ത​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചാ​ൽ 'വീ​റ്റോ' അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

Latest News

Corehub Up