Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 22 Year Old

America

മ​ദ്യ​പി​ച്ച് കാ​റോ​ടി​ച്ചു; ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ൽ

ഡാ​ള​സ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച യു​വാ​വ് മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ഏ​പ്രി​ൽ അ​ഞ്ചി​ന് പു​ല​ർ​ച്ചെ ഡാ​ള​സി​ലെ ബ​ക്ന​ർ ടെ​റ​സ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.09ഓ​ടെ മി​ലി​ട്ട​റി പാ​ർ​ക്ക്‌​വേ​യി​ലും നോ​ർ​ത്ത് ജിം ​മി​ല്ല​ർ റോ​ഡി​നും സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഐ​സ​ക് ചാ​ക്കോ​ൺ (22) എ​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രേ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് മ​ര​ണം വ​രു​ത്തി​യ​തി​നും അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ​തി​നും കേ​സെ​ടു​ത്തു. ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തും മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.

ഇ​വ​രെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ദൃ​ക്സാ​ക്ഷി​ക​ൾ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up