ഡാളസ്: മദ്യപിച്ച് വാഹനമോടിച്ച യുവാവ് മറ്റൊരു കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഏപ്രിൽ അഞ്ചിന് പുലർച്ചെ ഡാളസിലെ ബക്നർ ടെറസ് മേഖലയിലാണ് സംഭവം.
ഞായറാഴ്ച പുലർച്ചെ 2.09ഓടെ മിലിട്ടറി പാർക്ക്വേയിലും നോർത്ത് ജിം മില്ലർ റോഡിനും സമീപമാണ് അപകടമുണ്ടായത്. ഐസക് ചാക്കോൺ (22) എന്ന യുവാവാണ് പിടിയിലായത്.
ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ച് മരണം വരുത്തിയതിനും അപകടത്തിന് ശേഷം നിർത്താതെ പോയതിനും കേസെടുത്തു. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ദൃക്സാക്ഷികൾ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
Tags : 22 year old arrest drunk driving accident killed two