ഇടുക്കി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് 22 വര്‍ഷം തടവും 1,55,000 രൂപ പിഴയും ഇടുക്കി നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. മുളകുവള്ളി കൈതോലിയില് സന്തോഷ് വിജയനെ (46) ആണ് ശിക്ഷിച്ചത്.
ഭാര്യവീട്ടില്‍ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ രണ്ട് കൈപ്പത്തികള്‍ക്കും മുറിവേല്‍ക്കുകയും ഇടതുകൈ വിരലുകള്‍ അറ്റുപോവുകയും ചെയ്തിരുന്നു. 2018 മേയ് 21 നായിരുന്നു സംഭവം.