Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 220 KV Substation

Alappuzha

തു​റ​വൂ​രി​ൽ 220 കെ​വി സ​ബ് സ്റ്റേ​ഷ​ൻ

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കും

തു​റ​വൂ​ർ: അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ​ന​ട​ന്നു. തു​റ​വൂ​രി​ൽ 220 കെ​വി സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തുനി​ന്ന് ര​ണ്ടേ​ക്ക​ർ കെ​എ​സ്ഇ​ബി​ക്ക് വി​ട്ടുന​ൽ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള യോ​ഗം വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ്ര​തി​നി​ധി​ക​ൾ, കെ​എ​സ്ഇ​ബി, റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ംബറി​ൽ കൂ​ടി. സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ​ബ്സ്റ്റേ​ഷ​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലു​ള്ള വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക​ൾ ഭൂ​രി​ഭാ​ഗ​വും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

ദേശീയപാതയിൽ അ​രൂ​രി​ൽനി​ന്നു തു​റ​വൂ​ർ വ​രെ നി​ർ​മി​ക്കു​ന്ന ഉ​യ​ര​പ്പാ​ത​യു​ടെ​യും റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കും. ഇ​തി​നായി ദേശീയപാത അ​ഥോ​റി​റ്റി​യു​ടെ​യും ക​രാ​റു​കാ​രു​ടെ​യും പ​രാ​തി​ക്കാ​രു​ടെ​യും യോ​ഗം ക​ള​ക്ട​റേ​റ്റി​ൽ കൂ​ടി. റോ​ഡി​നു സ​മീ​പ​മു​ള്ള കാ​ന നി​ർ​മാ​ണ​ത്തി​ലെ ഉ​യ​ര​വ​ർ​ധ​ന​വ് സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടുണ്ടാക്കുന്ന വി​വ​രം ദേശീയപാതാ അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി.

ഇ​തു സം​ബ​ന്ധി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ​രാ​തി​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ചു മാ​ത്രം നി​ർ​മാ​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
തു​റ​വൂ​ർ ജം​ഗ്ഷ​ന് തെ​ക്കു​വ​ശം അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​വും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ഡി​പി​ആ​ർ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കും.

നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ആ​രം​ഭി​ക്കും. കു​ത്തി​യ​തോ​ട്, എ​ഴു​പു​ന്ന, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. ചേ​രി​ങ്ക​ൽ, മൂ​ർ​ത്തി​ങ്ക​ൽ ഹേ​ലാ​പു​രം പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാൻ അ​ടി​യ​ന്ത​ര നടപടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up