Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 25MillionPound

Europe

ക്ലാ​ക്ട​ൺ ഹോ​സ്പി​റ്റ​ലി​ൽ 25 മി​ല്യ​ൺ പൗ​ണ്ടി​ന്‍റെ ന​വീ​ക​ര​ണം

ക്ലാ​ക്ട​ൺ-​ഓ​ൺ-​സീ: ക്ലാ​ക്ട​ൺ ഹോ​സ്പി​റ്റ​ലി​ൽ 25 മി​ല്യ​ൺ പൗ​ണ്ട് ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കു​ന്ന വി​പു​ല​മാ​യ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ടെ​ൻ​ഡ്രിംഗ് ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ലി​ലെ മു​തി​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.

ആ​രോ​ഗ്യ​പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ​സ്റ്റ് സ​ഫോ​ക്ക് ആ​ൻ​ഡ് നോ​ർ​ത്ത് എ​സെ​ക്സ് എ​ൻ​എ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

പ​ദ്ധ​തി​ക്കാ​യി ടെ​ൻ​ഡ്രിംഗ് ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ൽ ര​ണ്ട് മി​ല്യ​ൺ പൗ​ണ്ട് ധ​ന​സ​ഹാ​യം ന​ൽ​കി. സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള ക​മ്മ്യൂ​ണി​റ്റി റീ​ജ​ന​റേ​ഷ​ൻ പാ​ർ​ട്ണ​ർ​ഷി​പ്പ് ഫ​ണ്ടി​ൽ നി​ന്നാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്.

അ​ടി​യ​ന്ത​ര ചി​കി​ത്സാ കേ​ന്ദ്രം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​മ്മ്യൂ​ണി​റ്റി പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം, കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ-​പു​ന​ര​ധി​വാ​സ സേ​വ​ന​ങ്ങ​ൾ, പേ​ശി​ക​ൾ, സ​ന്ധി​ക​ൾ, അ​സ്ഥി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​സ്കു​ലോ​സ്കെ​ലെ​റ്റ​ൽ ചി​കി​ത്സാ വി​ഭാ​ഗം എ​ന്നി​വ​യാ​ണ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ.

കൗ​ൺ​സി​ൽ നേ​താ​വ് മാ​ർ​ക്ക് സ്റ്റീ​ഫ​ൻ​സ​ണും ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ഇ​വാ​ൻ ഹെ​ൻ​ഡേ​ഴ്സ​ണും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി​യ​ത്.

ഗ്രേ​റ്റ​ർ ടെ​ൻ​ഡ​റി​ങ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം പ്ര​ദേ​ശ​ത്തു​ത​ന്നെ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​ര​ണം വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് മാ​ർ​ക്ക് സ്റ്റീ​ഫ​ൻ​സ​ൺ പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന ഫ​ണ്ടു​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ദീ​ർ​ഘ​കാ​ല മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ണ​മെ​ന്നാ​ണ് കൗ​ൺ​സി​ലി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് കൗ​ൺ​സി​ലി​ന് പു​റ​മെ ESNEFT, NHS England, NHS Property Services എ​ന്നി​വ​രും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​റ്റ് നി​ര​വ​ധി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​തി​യ ക​മ്മ്യൂ​ണി​റ്റി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍ററും എ​ൻ​ഡോ​സ്കോ​പ്പി വി​ഭാ​ഗ​വും സ്ഥാ​പി​ച്ചു. പ്ര​സ​വ​ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ആ​ധു​നി​ക ബ​ർ​ത്തി​ങ് സ്യൂ​ട്ട് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പോ​ഡി​യാ​ട്രി വി​ഭാ​ഗ​ത്തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള പു​തി​യ ഇ​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ൾ​ക്ക് വി​വി​ധ​ത​രം ഇ​ൻ​ഫ്യൂ​ഷ​ൻ ചി​കി​ത്സ​ക​ൾ ന​ൽ​കു​ന്ന ജൂ​ബി​ലി ഇ​ൻ​ഫ്യൂ​ഷ​ൻ ലോ​ഞ്ചും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റി.

 

Latest News

Corehub Up