Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 26 Crore

കൊടുങ്ങല്ലൂരിൽ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടിയുടെ വ്യാജ നോട്ട് പിടികൂടി

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രിൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ നി​ന്നും 26 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന വ്യാ​ജ നോ​ട്ടു​ക​ൾ പി​ടി​കൂ​ടി. ശ്രീ​നാ​രാ​യ​ണ​പു​രം ക​ട്ട​ൻ ബ​സാ​റി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ നി​ന്നാണ് നോട്ടുകൾ പിടികൂടിയത്. 

കാ​ർ​ഡ്‌​ബോ​ർ​ഡ് ബോ​ക്സു​ക​ളി​ൽ സൂക്ഷിച്ച നിലയിലാണ്  500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നോ​ട്ടു​ക​ളാ​ണെ​ന്ന രീ​തി​യി​ലു​ള്ള കു​റി​പ്പ് ഇ​വ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 

എ​ങ്കി​ലും, ഇ​ത്ര​യും വ​ലി​യൊ​രു തു​ക​യു​ടെ വ്യാ​ജ നോ​ട്ടു​ക​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ച​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി പൊ​ലീ​സ് നോ​ട്ടു​കെ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഇവിടെ വ്യാ​ജ നോ​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡും മ​തി​ല​കം പൊ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് നോ​ട്ടു​കെ​ട്ടു​ക​ൾ കെ​ട്ടി​ട​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഉ​ട​മ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. സി​നി​മാ ആ​വ​ശ്യ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് സൂ​ക്ഷി​ക്കാ​നാ​ണ് കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തെ​ന്നാണ് ഇയാളുടെ വി​ശ​ദീ​ക​ര​ണം. 

ഇ​ത്ര​യ​ധി​കം വ്യാ​ജ നോ​ട്ടു​ക​ൾ സൂ​ക്ഷി​ക്കാ​നു​ണ്ടാ​യ യ​ഥാ​ർ​ത്ഥ ല​ക്ഷ്യ​മെ​ന്തെ​ന്നും ഇ​തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്നും പൊ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ആ​ദ്യം മൂ​ന്നു​പീ​ടി​ക​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. മൂ​ന്നു ദി​വ​സം മു​ൻ​പ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ, അ​വി​ടെ നി​ന്നും നോ​ട്ടു​ക​ൾ ഇ​വി​ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up