Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 284 Constituencies

ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: 284 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ് . ആ​കെ 294 സീ​റ്റു​ക​ളു​ള്ള നി​യ​മ​സ​ഭ​യി​ൽ 284 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ക്കി​യു​ള്ള 10 സീ​റ്റു​ക​ളി​ൽ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും.

മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി ത​ന്‍റെ കോ​ട്ട​യാ​യ ബ​ഹ​രം​പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 2024-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

പ​ശ്ചി​മ ബം​ഗാ​ൾ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ശു​ഭ​ങ്ക​ർ സ​ർ​ക്കാ​ർ കു​ൽ​പി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും. മു​ൻ മ​ന്ത്രി അ​ബ്ദു​ൾ മ​ന്നാ​ൻ, നേ​പ്പാ​ൾ മ​ഹ്തോ, മ​നോ​ജ് ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​ന്ത​രി​ച്ച സോ​മ​ൻ മി​ത്ര​യു​ടെ മ​ക​ൻ രോ​ഹ​ൻ മി​ത്ര​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​ക​ക്ഷി​ക​ളു​മാ​യി സ​ഖ്യ​ത്തി​ലാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ ഒ​റ്റ​യ്ക്കാ​ണ് ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഇ​തി​നോ​ട​കം ത​ന്നെ 291 സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up