Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2ndTest

ഇ​ന്ത്യ x ശ്രീ​ല​ങ്ക ര​ണ്ടാം ടെ​സ്റ്റ് രാ​വി​ലെ 10.00ന്

​കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​ന്‍ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. ര​ണ്ടു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​ണ് ഇ​ന്ന് കൊ​ളം​ബോ​യി​ല്‍ തു​ട​ക്ക​മാ​കു​ന്ന​ത്; ടീം ​ഇ​ന്ത്യ​ക്കു ല​ങ്ക​യി​ൽ ഓ​ണ​പ്പ​രീ​ക്ഷ. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ 165 റ​ണ്‍​സി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം നേ​ടി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കെ​തി​രേ 2008നു​ശേ​ഷം ശ്രീ​ല​ങ്ക​യ്ക്കു പ​ര​മ്പ​ര ജ​യം നേ​ടാ​നാ​യി​ട്ടി​ല്ല.

ഇ​ന്ത്യ​ക്കു പു​റ​മേ ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ എ​ന്നീ വ​മ്പ​ന്‍ ടീ​മു​ക​ള്‍​ക്കെ​തി​രേ​യും ശ്രീ​ല​ങ്ക ഒ​രു പ​ര​മ്പ​ര നേ​ടി​യി​ട്ടു പ​ത്ത് വ​ര്‍​ഷം പി​ന്നി​ട്ടു. ഈ ​നാ​ണ​ക്കേ​ടു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ​ര​മ്പ​ര​യി​ല്‍ ഒ​പ്പ​മെ​ത്താ​നും ഒ​രു ജ​യം തേ​ടി​യാ​ണ് ല​ങ്ക ഇ​റ​ങ്ങു​ന്ന​ത്.

സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന സ്വ​ന്തം​നാ​ട്ടി​ലെ പി​ച്ചി​ല്‍ എ​തി​ര്‍ ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​രേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു ക​ളി​ക്കാ​ര​ന്‍റെ അ​ഭാ​വം ല​ങ്ക​ന്‍ സം​ഘ​ത്തി​നു​ണ്ട്. മു​ത്ത​യ്യ മു​ര​ളീ​ധ​ര​നു​ശേ​ഷം രം​ഗ​ണ ഹെ​റാ​ത്താ​യി​രു​ന്നു ല​ങ്ക​യ്ക്കു സ്വ​ന്തം നാ​ട്ടി​ല്‍ മു​ന്‍​തൂ​ക്കം ന​ല്‍​കി​യ അ​വ​സാ​ന സ്പി​ന്ന​ര്‍.

ഇ​ന്ത്യ​ക്കെ​തി​രേ ഗാ​ലെ​യി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ല്‍ ശ്രീ​ല​ങ്ക​യു​ടെ പ്ര​ഭാ​ത് ജ​യ​സൂ​ര്യ, അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ കേ​ശ​ര നു​വാ​ന്ത എ​ന്നീ സ്പി​ന്ന​ര്‍​മാ​രേ​ക്കാ​ള്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ മാ​ന​വ് സു​താ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ് സ്പി​ന്‍ ത്ര​യം നടത്തിയത്.

സ്വ​ന്തം മ​ണ്ണി​ല്‍ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ മൂ​ന്ന് പ​ര​മ്പ​ര​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി. ഇ​തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​യി. ര​ണ്ടാം ടെ​സ്റ്റ് ജ​യി​ച്ചാ​ല്‍ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പോ​യി​ന്‍റ് 57.58 ശ​ത​മാ​നം ആ​കും.

കാ​ലാ​വ​സ്ഥ അ​നു​കൂ​ലം

ഗാ​ലെ​യി​ല്‍ മ​ഴ​യാ​യി​രു​ന്നെ​ങ്കി​ല്‍ കൊ​ളം​ബോ​യി​ല്‍ സ​മ്മി​ശ്ര കാ​ലാ​വ​സ്ഥ​യാ​ണ്. വെ​ള്ളി​യാ​ഴ്ച ആ​ദ്യ പ​രി​ശീ​ല​ന സെ​ഷ​നി​ല്‍ 30 ഡി​ഗ്രി സെ​ല്‍​ഷ​സി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍ വി​യ​ര്‍​ത്തൊ​ഴു​കി. മ​ഴ​യു​ടെ പ്ര​ശ്‌​നം ഗാ​ലെ​യെ അ​പേ​ക്ഷി​ച്ച് കു​റ​വാ​യി​രി​ക്കും എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ നെ​റ്റ്‌​സി​ല്‍ കൂ​ടു​ത​ല്‍ നേ​രം ചി​ല​വി​ട്ടു. ഇ​ടം​കൈ സ്പി​ന്‍ ഓ​പ്ഷ​നു​ക​ളാ​യി​രു​ന്നു ശു​ഭ്മാ​ന്‍ ഗി​ല്‍ കൂ​ടു​ത​ലും നേ​രി​ട്ട​ത്. ഗാ​ലെ​യി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ഇ​ടം​കൈ​യ​ന്‍ സ്പി​ന്ന​റാ​യ പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യു​ടെ പ​ന്തി​ല്‍ ഗി​ല്‍ പു​റ​ത്താ​യി​രു​ന്നു.

ഓ​ഫ് സ്പി​ന്ന​ര്‍ സാ​ര​ന്‍​ഷ് ജെ​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​ന്ത് എ​റി​ഞ്ഞു. ര​ണ്ടാം ടെ​സ്റ്റി​ല്‍ സാ​ര​ന്‍​ഷ് ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ കു​ല്‍​ദീ​പ് യാ​ദ​വി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കും. ഗാ​ലെ​യി​ല്‍ കു​ല്‍​ദീ​പി​ന് ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നി​ത് 31-ാം ടെ​സ്റ്റ്. 31 ടെ​സ്റ്റും വ്യ​ത്യ​സ്ത മൈ​താ​ന​ങ്ങ​ളി​ലാ​യി​രു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 2015ലാ​ണ് ശ്രീ​ല​ങ്ക അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കെ​തി​രേ ഒ​രു ടെ​സ്റ്റ് ജ​യി​ച്ച​ത്.

Latest News

Corehub Up