Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 30 Acres In Kolathur

Thrissur

കൊ​ള​ത്തൂ​രി​ല്‍ 30 ഏ​ക്ക​റി​ല്‍ മു​ണ്ട​ക​ന്‍​കൃ​ഷി മു​ട​ങ്ങി

നെ​ല്ലാ​യി: ദേ​ശീ​യ​പാ​ത​യി​ലെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​മൂ​ലം പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​ത്തൂ​ര്‍ പാ​ട​ശേ​ഖ​ര​ത്ത് മു​പ്പ​തേ​ക്ക​റോ​ളം നി​ല​ത്തി​ലെ മു​ണ്ട​ക​ന്‍ കൃ​ഷി മു​ട​ങ്ങി. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത സീ​സ​ണി​ലും ഇ​വി​ടെ നെ​ല്‍​കൃ​ഷി​യി​റ​ക്കാ​നാ​കാ​തെ വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.
പ​റ​പ്പൂ​ക്ക​ര കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ല്‍​വ​രു​ന്ന കൊ​ള​ത്തൂ​ര്‍ പാ​ട​ശേ​ഖ​ര​ത്തി​നു കീ​ഴി​ല്‍ അ​മ്പ​തേ​ക്ക​റോ​ളം നെ​ല്‍​പ്പാ​ട​മാ​ണു​ള്ള​ത്. ദേ​ശീ​യ​പാ​ത​യി​ലെ ഉ​ളു​മ്പ​ത്തു​കു​ന്ന് മു​ത​ല്‍ നെ​ല്ലാ​യി തൂ​പ്പ​ന്‍​കാ​വ് പാ​ലംവ​രെ സ​ര്‍​വീ​സ് റോ​ഡു​ക​ളും അ​നു​ബ​ന്ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കൊ​ള​ത്തൂ​ര്‍ പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​കൃ​ഷി ത​ട​സ​പ്പെ​ട്ട​തെ​ന്ന് പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​രാ​ജീ​വ് പ​റ​ഞ്ഞു.

പ്ര​ള​യമു​ണ്ടാ​യ 2018ല്‍ ​ഒ​ഴി​കെ എ​ല്ലാ വ​ര്‍​ഷ​വും മു​ട​ങ്ങാ​തെ കൃ​ഷി ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് കൊ​ള​ത്തൂ​രി​ലേ​ത്. ദേ​ശീ​യ​പാ​ത​യ്ക്ക് ഇ​രു​പു​റ​വു​മാ​യി കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് സ​മീ​പ​ത്തെ കു​ഴി​ക്കാ​ണി തോ​ട്ടി​ലെ കോ​ണി​ക്ക​ച്ചി​റ​യി​ല്‍​നി​ന്നാ​ണ് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്. കൊ​ള​ത്തൂ​രി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​തോ​ടെ ചി​റ​യി​ല്‍​നി​ന്ന് വെ​ള്ള​മെ​ത്തി​ക്കു​ന്ന ചാ​ലു​ക​ള്‍ അ​ട​ഞ്ഞു​പോ​യി. ഉ​ളു​മ്പ​ത്തു​കു​ന്നി​നും കൊ​ള​ത്തൂ​രി​നു​മി​ട​യി​ലു​ള്ള വെ​ള്ള​പ്പാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ല​ത്തി​ന് ഇ​രു​വ​ശ​വു​മാ​യി സ​ര്‍​വീ​സ് റോ​ഡു​ക​ള്‍​ക്ക് പു​തി​യ പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ മ​ണ്ണെ​ടു​ത്തു​നീ​ക്കി​യ​തും ക​ര്‍​ഷ​ക​ര്‍​ക്ക് വി​ന​യാ​യി.

മി​ക​ച്ച വി​ള​വു​ല​ഭി​ക്കാ​റു​ള്ള മു​ണ്ട​ക​ന്‍ മു​ട​ങ്ങി​യ​തു​വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. വേ​ന​ല്‍ തു​ട​ങ്ങു​ന്ന​തി​നു മു​മ്പാ​യി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി തോ​ട്ടി​ലൂ​ടെ വെ​ള്ള​മൊ​ഴു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കൊ​ള​ത്തൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​വ​ണ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കേ​ണ്ടിവ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ക​ര്‍​ഷ​ക​ര്‍ പ​ങ്കു​വയ്ക്കു​ന്ന​ത്.

പ​ണി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും കാ​ര്യ​മാ​യ നി​ര്‍​മാ​ണ പു​രോ​ഗ​തി ഇ​ല്ലാ​ത്ത​ത് ക​ര്‍​ഷ​ക​രേ​യും നാ​ട്ടു​കാ​രേ​യും ഒ​രുപോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു

വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് ക​ര്‍​ഷ​ക​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടു സ​ഹ​ക​ര​ിച്ചു പോ​രു​ന്ന​ത്. എ​ന്നാ​ല്‍ വേ​ന​ല്‍ ക​ടു​ക്കു​ന്ന​തി​നു മു​മ്പാ​യി പാ​ല​ങ്ങ​ളു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ചി​റ​യി​ല്‍ നി​ന്നു​ള്ള വെ​ള്ളം തോ​ടു​ക​ളി​ലൂ​ടെ എ​ത്തി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ മേ​ഖ​ല​യി​ലെ കി​ണ​റു​ക​ള്‍ വ​റ്റാ​ന്‍ കാ​ര​ണ​മാ​കും. ഇ​ത് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നി​ട വ​രു​ത്തും. ഒ​രുമാ​സ​ത്തോ​ള​മാ​യി ഇ​വി​ട​ത്തെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​രീ​തി തു​ട​ര്‍​ന്നാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കാ​തെ വ​രും. ഇ​ത് അ​ടു​ത്ത സീ​സ​ണി​ലും നെ​ല്‍​കൃ​ഷി ഇ​റ​ക്കു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

Latest News

Corehub Up