Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 36 Killed

അഫ്ഗാനിൽ പാക് വ്യോമാക്രമണത്തിൽ 36 മരണം; 160 പേർക്കു പരിക്ക്

കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 36 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം 160 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്.

ഇ​​​​രു​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി​​​​ത​​​​ർ​​​​ക്കം വ​​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു പു​​​​തി​​​​യ പ്ര​​​​കോ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ത​​​​ക്ക​ ​സ​​​​മ​​​​യ​​​​ത്ത് ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ താ​​​​ലി​​​​ബാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

താ​​​​ലി​​​​ബാ​​​​ൻ വ​​​​ക്താ​​​​വ് ഹം​​​​ദു​​​​ള്ള ഫി​​​​ത്രാ​​​​ത് ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​പ്ര​​​​കാ​​​​രം, അ​​​​ഫ്ഗാ​​​​നി​​​​ലെ പ​​​​ക്തി​​​​യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ചം​​​​കാ​​​​നി ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ണ്ടാ​​​​യ ആ​​​​ദ്യ​​​​ത്തെ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ടു ​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

പ്ര​​​​ദേ​​​​ശ​​​​ത്ത് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വീ​​​​ണ്ടും വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ര​​​​ണ്ടാ​​​​മ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 28 ഗ്രാ​​​​മീ​​​​ണ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 158 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ, പ​​​​ക്തി​​​​ക പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ഗി​​​​യാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ മ​​​​റ്റൊ​​​​രു ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു​​​​ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കു​​​​നാ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ആ​​​​ള​​​​പാ​​​​യ​​​​മി​​​​ല്ല. പാ​​​​ക്കി​​​​സ്ഥാ​​​ന്‍റേ​​​​ത് ഭീ​​​​രു​​​​ത്വം നി​​​​റ​​​​ഞ്ഞ അ​​​​ധി​​​​നി​​​​വേ​​​​ശ​​​​മാ​​​​ണെ​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ മ​​​​ന്ത്രി ഹ​​​​യാ​​​​ത്തു​​​​ള്ള മു​​​​ഹാ​​​​ജി​​​​ർ ഫ​​​​റാ​​​​ഹി പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നു കൃ​​​​ത്യ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​ള്ള ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഭീ​​​​ക​​​​ര​​​​രു​​​​ടെ ഒ​​​​ളി​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ക​​​​ര-​​​​വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും ഇ​​​​തി​​​​ൽ 29 ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്നും പാ​​​​ക് വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മി​​​​യ മ​​​​ന്ത്രി അ​​​​ത്താ​​​വു​​​​ല്ല ത​​​​രാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്നി​​​​ൽ അ​​​​ഫ്ഗാ​​​​നി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണി​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up