Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 36 Villas Across

രണ്ടു നഗരങ്ങളിലായി 36 വില്ലകൾ; രാ​​​ജ​​​സ്ഥാ​​​നെ ഞെ​​​ട്ടി​​​ച്ച് ഐ​​​എ​​​എ​​​സ് - ഐ​​​പി​​​എ​​​സ് ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി​​​ക്ക​​​ഥ

ജ​​​യ്പു​​​ർ: സ്വ​​​കാ​​​ര്യ റി​​​സോ​​​ർ​​​ട്ട് ക​​​മ്പ​​​നി​​​ക്കു വ​​​ഴി​​​വി​​​ട്ട സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കി വി​​​പ​​​ണി​​​വി​​​ല​​​യേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ വി​​​ല്ല​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ രാ​​​ജ​​​സ്ഥാ​​​നി​​​ലെ മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ശി​​​ഖ​​​ർ അ​​​ഗ​​​ർ​​​വാ​​​ളി​​​നും ഐ​​​പി​​​എ​​​സ് ഓ​​​ഫി​​​സ​​​റാ​​​യ ഭാ​​​ര്യ പ്ര​​​ശാ​​​ഖ മാ​​​ഥൂ​​​റി​​​നു​​​മെ​​​തി​​​രേ സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​ർ.

വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ശി​​​ഖ​​​ർ അ​​​ഗ​​​ർ​​​വാ​​​ളി​​​നെ​​​തി​​​രേ ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.

അ​​​ന​​​ന്ത ബ്രാ​​​ൻ​​​ഡി​​​നു കീ​​​ഴി​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളും റി​​​സോ​​​ർ​​​ട്ടു​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന ‘ഗോ​​​യ​​​ൽ ഫാ​​​ഷ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്’എ​​​ന്ന ക​​​മ്പ​​​നി​​​ക്കാ​​​ണ് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ വ​​​ഴി​​​വി​​​ട്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​ത്. റി​​​സോ​​​ർ​​​ട്ട് നി​​​ർ​​​മാ​​​ണ നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​ക​​​ൽ, ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ അ​​​നു​​​മ​​​തി​​​ക​​​ൾ ന​​​ൽ​​​ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു പ​​​ക​​​രം ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ആ​​​ഡം​​​ബ​​​ര വി​​​ല്ല​​​ക​​​ൾ തു​​​ച്ഛ​​​മാ​​​യ വി​​​ല​​​യ്ക്ക് അ​​​ഗ​​​ർ​​​വാ​​​ളും കു​​​ടും​​​ബ​​​വും സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് എ​​​സി​​​ബി സം​​​ഘ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ക​​​ണ്ടെ​​​ത്ത​​​ൽ.

എ​​​സി​​​ബി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ർ​​​ട്ട് അ​​​നു​​​സ​​​രി​​​ച്ച് ര​​​ണ്ടു പ്ര​​​ധാ​​​ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 36 വി​​​ല്ല​​​ക​​​ളാ​​​ണ് ഇ​​​വ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ൽ ഉ​​​ദ​​​യ്പു​​​രി​​​ലെ ബു​​​ജ്ദ​​​യി​​​ലു​​​ള്ള അ​​​ന​​​ന്ത റി​​​സോ​​​ർ​​​ട്ടി​​​ൽ 20 വി​​​ല്ല​​​ക​​​ൾ ഇ​​​വ​​​ർ വാ​​​ങ്ങി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​ൽ പ​​​ത്തെ​​​ണ്ണം അ​​​ഗ​​​ർ​​​വാ​​​ളി​​​ന്‍റെ പേ​​​രി​​​ലും പ​​​ത്തെ​​​ണ്ണം ഭാ​​​ര്യ​​​യും ഭാ​​​ര്യ പ്ര​​​ശാ​​​ഖ മാ​​​ഥൂ​​​റി​​​ന്‍റെ പേ​​​രി​​​ലു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വി​​​ല്ല​​​യ്ക്ക് വെ​​​റും 15 ല​​​ക്ഷം രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ഇ​​​വ​​​ർ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.
അ​​​ന്വേ​​​ഷ​​​ണ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ വ​​​സ്തു​​​വ​​​ക​​​ക​​​ൾ അ​​​ൽ​​​വാ​​​റി​​​ലെ അ​​​ജ​​​ബ്ഗ​​​ഡി​​​ലു​​​ള്ള അ​​​ന​​​ന്ത റി​​​സോ​​​ർ​​​ട്ടി​​​ലാ​​​ണ് സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​വി​​​ടെ 16 വി​​​ല്ല​​​ക​​​ളാ​​​ണ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. അ​​​ഗ​​​ർ​​​വാ​​​ളി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും പേ​​​രി​​​ൽ നാ​​​ലു​​​വീ​​​ത​​​വും ര​​​ണ്ടു മ​​​ക്ക​​​ളു​​​ടെ പേ​​​രി​​​ൽ നാ​​​ലെ​​​ണ്ണ​​​വും ഭാ​​​ര്യാ​​​പി​​​താ​​​വി​​​ന്‍റെ​​​യും മാ​​​താ​​​വി​​​ന്‍റെ​​​യും പേ​​​രി​​​ൽ നാ​​​ലു വി​​​ല്ല​​​ക​​​ളും വാ​​​ങ്ങി. 15 ല​​​ക്ഷം മു​​​ത​​​ൽ 16.5 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി കാ​​​ണി​​​ച്ചി​​​ട്ടു​​​ള്ള വി​​​ല.

ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ 36 വി​​​ല്ല​​​ക​​​ളു​​​ടെ ആ​​​കെ മൂ​​​ല്യം രേ​​​ഖ​​​ക​​​ൾ പ്ര​​​കാ​​​രം ഏ​​​ക​​​ദേ​​​ശം 5.52 കോ​​​ടി രൂ​​​പ​​​യോ​​​ളം വ​​​രും. എ​​​ന്നാ​​​ൽ ഇ​​​വ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ വി​​​പ​​​ണി​​​വി​​​ല ഇ​​​തി​​​ലും എ​​​ത്ര​​​യോ മ​​​ട​​​ങ്ങാ​​​ണെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ഒ​രേ​ദി​വ​സം ന​ട​ന്ന ഇ​ട​പാ​ടു​ക​ൾ


ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 27ന് ​​​ഗോ​​​യ​​​ൽ ഫാ​​​ഷ​​​ൻ​​​സി​​​ന് പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക ആ​​​നു​​​കൂ​​​ല്യ പാ​​​ക്കേ​​​ജ് അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ധ​​​ന​​​വ​​​കു​​​പ്പി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തു​​​വ​​​ന്ന അ​​​തേ ദി​​​വ​​​സം​​​ത​​​ന്നെ​​​യാ​​​ണ് 20 വി​​​ല്ല​​​ക​​​ൾ അ​​​ഗ​​​ർ​​​വാ​​​ളി​​​ന്‍റെ​​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും പേ​​​രി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട​​​തെ​​​ന്ന ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​ര​​​വും എ​​​സി​​​ബി പു​​​റ​​​ത്തു​​​വി​​​ട്ടു.

Latest News

Corehub Up