Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 371 Crore

Middle East and Gulf

അനാഥരെ കരുതാൻ 371 കോ​ടി രൂ​പ​യു​ടെ കാ​രു​ണ്യ​വു​മാ​യി എം.​എ. യൂ​സ​ഫ​ലി

അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ അ​നാ​ഥ​കു​ട്ടി​ക​ളു​ടെ ക​രു​ത​ലും ഉ​ന്ന​മ​ന​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ടു​ള്ള "മ​ദ​ർ ഓ​ഫ് ദ് ​നേ​ഷ​ൻ എ​ൻ​ഡോ​വ്‌​മെ​ന്‍റ്' പ​ദ്ധ​തി​ക്ക് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി 15 കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ (ഏ​ക​ദേ​ശം 371 കോ​ടി രൂ​പ) സ​ഹാ​യം കൈ​മാ​റി.

യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം അ​ബു​ദാ​ബി ഔ​ഖാ​ഫ് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി, അ​നാ​ഥ​രാ​യ കു​രു​ന്നു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കി, ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

റംസാ​ൻ കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച ഈ ​കാ​രു​ണ്യ​സ്പ​ർ​ശം യു​എ​ഇ​യി​ലെ കു​ടും​ബ - ​ശി​ശു​ക്ഷേ​മ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യി 52 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​നി​ക്ക് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​രു​ണ്യ​വ​ഴി​യി​ലു​ള്ള ഇ​ത്ത​രം മ​ഹ​ത്താ​യ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു.

രാ​ഷ്ട്ര​പി​താ​വ് ഷെ​യ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ന​ഹ്യാ​നും രാ​ഷ്ട്ര​മാ​താ​വ് ഷെ​യ്ഖാ ഫാ​ത്തി​മ ബി​ൻ​ത് മു​ബാ​റ​ക്കും വി​ഭാ​വ​നം ചെ​യ്ത ജീ​വ​കാ​രു​ണ്യ​ത്തിന്‍റെ പാ​ത​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

അ​നേ​കം കു​രു​ന്നു​ക​ളു​ടെ ജീ​വി​ത​ത്തി​ൽ വെ​ളി​ച്ചം പ​ക​രാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും യു​എ​ഇ​യു​ടെ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ ഉ​ജ്വ​ല മാ​തൃ​ക​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ബു​ദാ​ബി ഔ​ഖാ​ഫിന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി​യാ​യാ​ണ് ഇ​ത് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ഹാ​യം അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​ത്തെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദാ​ന​ധ​ർ​മ​ങ്ങ​ളി​ലും സ​ഹി​ഷ്ണു​ത​യി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ യു​എ​ഇ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up