Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 38 Forest Guards

കാ​ടി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് 38 വ​ന​പാ​ല​ക​ര്‍; വ​ന​ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് വ​നം​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വ​ന​ത്തെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കാ​നി​റ​ങ്ങി സം​സ്ഥാ​ന​ത്ത് കാ​ടി​നു​ള്ളി​ല്‍ ജീ​വ​ന്‍ വെ​ടി​ഞ്ഞ​ത് 38 വ​ന​പാ​ല​ക​ര്‍. വ​ന​ര​ക്ത​സാ​ക്ഷി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക വ​നം​വ​കു​പ്പ് പു​റ​ത്തു​വി​ട്ടു. വ​ന​സം​ര​ക്ഷ​ണ​ത്തി​നി​ട​യി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ലും കാ​ട്ടു​തീ അ​ണ​യ്ക്കു​ന്ന​തി​നി​ട​യി​ലു​മാ​ണ് മ​ര​ണ​ങ്ങ​ളേ​റെ​യും. ജീ​വ​ന്‍ വെ​ടി​ഞ്ഞ ധീ​ര​രാ​യ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യാ​ണ് വ​നം​വ​കു​പ്പ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. എ​ല്ലാ​വ​ര്‍​ഷ​വും ഈ ​മാ​സം 11 ആ​ണ് വ​ന​ര​ക്ത​സാ​ക്ഷി​ദി​ന​മാ​യി വ​നം​വ​കു​പ്പ് ആ​ച​രി​ക്കു​ന്ന​ത്.

1969ല്‍ ​ക​രു​ളാ​യി റേ​ഞ്ചി​ല്‍ പാ​ട്ട​ക​രി​മ്പ് എ​ന്ന സ്ഥ​ല​ത്ത് സ​മ​ന്‍​സ് ന​ട​പ്പാ​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി.​കെ. കൃ​ഷ്ണ​ന്‍​കു​ട്ടി​യാ​ണ് ആ​ദ്യ​ത്തെ വ​ന​ര​ക്ത​സാ​ക്ഷി. 2025ല്‍ ​ക​ടു​വ ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡാ​റ്റാ ശേ​ഖ​ര​ണ​ഡ്യൂ​ട്ടി​ക്കി​ടെ അ​ര​ളി​ക്കോ​ണം കി​ണ്ണ​ക്ക​ര മ​ല​വാ​ര​ത്തി​ലെ മു​ള്ളി ഭാ​ഗ​ത്തെ ഗു​ണ്ടു​ക്ക​ല്‍ വ​ന​ത്തി​ന​ക​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട മ​ണ്ണാ​ര്‍​കാ​ട് സൈ​ല​ന്‍റ് വാ​ലി റേ​ഞ്ച് പു​ത്തൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഫോ​റ​സ്റ്റ് ബീ​റ്റ് അ​സി​സ്റ്റ​ന്‍റ് ആ​ര്‍. കാ​ളി​മു​ത്തു​വാ​ണ് അ​വ​സാ​ന​ത്തെ ര​ക്ത​സാ​ക്ഷി.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ 10 പേ​രും പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴു പേ​രും കാ​ട്ടു​തീ​യി​ല്‍ ര​ണ്ടു പേ​രും പാ​മ്പ് ക​ടി​യേ​റ്റ് ഒ​രാ​ളും ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് നാ​ലു​പേ​രും മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ട്ട​പ്പാ​ടി ചെ​മ്മ​ണ്ണൂ​രി​ല്‍ ഡ്യൂ​ട്ടി​ക്കി​ടി​ല്‍ ജീ​പ്പ് ഭ​വാ​നി പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഷ​ര്‍​മി​ള ജ​യ​റാം മ​രി​ച്ച​തു 2020ലാ​ണ്. 1998ല്‍ ​തേ​ക്ക​ടി മേ​ഖ​ല​യി​ല്‍ ക​ഞ്ചാ​വ് റെ​യ്ഡി​നി​ടെ പ്ര​തി​ക​ള്‍ ത​ല​വെ​ട്ടി​യേ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ത് തേ​ക്ക​ടി വൈ​ല്‍​ഡ് ലൈ​ഫ് സ​ര്‍​ക്ക​ളി​ലെ വാ​ച്ച​റാ​യ ടി. ​അ​യ്യാ​വി​നെ​യാ​ണ്. 1986ല്‍ ​ചു​ങ്ക​ത്ത​റ നെ​ല്ലി​ക്കു​ത്ത് മ​രം​കൊ​ള്ള ത​ട​യു​ന്ന​തി​നി​ട​യി​ല്‍ കൊ​ള്ള​ക്കാ​ര്‍ ത​ടി ത​ല​യി​ലേ​ക്ക് ത​ള്ളി​യി​ട്ടാ​ണ് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഒ.​ജെ. സെ​ബാ​സ്റ്റ്യ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

1987ല്‍ ​അ​തി​ര​പ്പ​ള്ളി​യി​ല്‍ വ​നം കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​ക​ള്‍ ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത് സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റാ​യ കൃ​ഷ്ണ​ന്‍​നാ​ടാ​റി​നെ​യാ​ണ്. 2007ല്‍ ​ചാ​ല​ക്കു​ടി പ​രി​യാ​ര​ത്ത് പ്ര​തി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ച​തി​നെ​തു​ട​ര്‍​ന്നു ജീ​പ്പ് മ​റി​ഞ്ഞു മ​റ​യൂ​ര്‍ സാ​ന്‍​ഡ​ല്‍ ഡി​വി​ഷ​നി​ലെ വാ​ച്ച​ര്‍ കെ. ​ചെ​ല്ല​പ്പ​നും കൊ​ല്ല​പ്പെ​ട്ടു. ചി​ന്നാ​ര്‍ റേ​ഞ്ചി​ല്‍ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ പ്ര​തി​ക​ള്‍ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​തും ഈ ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Latest News

Corehub Up