Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 382 Buses

Ernakulam

കുടുങ്ങിയത് 382 ബ​സു​ക​ൾ

കാ​ക്ക​നാ​ട്: ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 382 സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ ബ​സു​ക​ളി​ൽ നി​ന്ന് 2,41,344 രൂ​പ പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​നു പു​റ​മെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം, അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വിം​ഗ്, മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ​സ്മെ​ന്‍റ് വി​ഭാ​ഗം ജി​ല്ല​യി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ആ​ലു​വ, ക​ള​മ​ശേ​രി, കാ​ക്ക​നാ​ട്, തൃ​പ്പൂ​ണി​ത്തു​റ, ഫോ​ർ​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലാ​യി അ​ഞ്ച് സ്ക്വാ​ഡു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

സ്പീ​ഡ് ഗ​വേ​ണ​ർ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ക്കി​യ കു​റ്റ​ത്തി​ന് 28 കേ​സു​ക​ളും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത കു​റ്റ​ത്തി​നും മ​റ്റു​മാ​യി 89 കേ​സു​ക​ളു​മാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ, ഡോ​ർ​ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ള്ള ഡ്രൈ​വിം​ഗ്, സ്പോ​ട് മി​റ​ർ ഇ​ല്ലാ​ത്ത​ത് തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 117 ബ​സു​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി എ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡോ​ർ തു​റ​ന്നി​ട്ട​തി​ന് 55 ബ​സു​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

അ​മി​ത​വേ​ഗ​ത​ക്കെ​തി​രേ ഒ​ന്പ​ത് കേ​സു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഏ​ഴും ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന് 14 കേ​സു​ക​ളും ട്രി​പ്പ് ക​ർ​ട്ടൈ​ൽ​മെ​ന്‍റി​ന് 17 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. അ​നു​വ​ദി​ച്ച സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്താ​തെ യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​യ​തി​നു 14 ബ​സു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പെ​ർ​മി​റ്റി​ല്ലാ​ത്ത​തി​ന് 12 കേ​സു​ക​ളും ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന് ര​ണ്ടു ബ​സു​ക​ൾ​ക്കും പി​ഴ​യി​ട്ടു. എ​യ​ർ ഹോ​ൺ ഉ​പ​യോ​ഗം, അ​നാ​വ​ശ്യ ലൈ​റ്റു​ക​ൾ, ഡ്രൈ​വിം​ഗി​നി​ടെ പു​ക​യി​ല ച​വ​യ്ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

റോ​ഡ് സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൽ നി​ന്നു​ള്ള പ​രാ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ബി​ജു ഐ​സ​ക് അ​റി​യി​ച്ചു.

Latest News

Corehub Up