Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 4.5 Sovereigns

Palakkad

വ​യോ​ധി​ക​യു​ടെ നാ​ല​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

അ​ഗ​ളി: വ​യോ​ധി​ക ക​ഴു​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന നാ​ല​ര​പ്പ​വ​ൻ സ്വ​ർ​ണം പൊ​ട്ടി​ച്ചെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​ഗ​ളി പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു.

ത​മി​ഴ്നാ​ട് വെ​ല്ലൂ​ർ ഡോ​ള​ർ​പേ​ട്ട സ്വ​ദേ​ശി​യാ​യ ശി​വ (34) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. അ​ട്ട​പ്പാ​ടി കാ​വ​ണ്ടി​ക്ക​ല്ലി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വി​ധ​വ​യാ​യ അ​റു​പ​ത്തി​യൊ​ന്പ​തു​കാ​രി മ​രു​തി​യു​ടെ മാ​ല​യാ​ണ് യു​വാ​വ് ക​വ​ർ​ന്ന​ത്. പ്ര​തി ശി​വ കാ​വ​ണ്ടി ക്ക​ല്ലി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കോ​ൺ​ട്രാ​ക്ട് വ​ർ​ക്ക് ചെ​യ്യു​ന്ന ജെ​സി​ബി​യു​ടെ ഡ്രൈ​വ​റാ​യി മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

മ​രു​തി ക​ഴു​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന മാ​ല​യി​ൽ നോ​ട്ട​മി​ട്ട പ്ര​തി ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി കു​ടി​ക്കാ​ൻ വെ​ള്ളം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളം കൈ​മാ​റു​ന്ന സ​മ​യം വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ച്ച് കാ​ട്ടി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ വൃ​ദ്ധ അ​ഗ​ളി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി.

പ​രാ​തി ല​ഭി​ച്ച​തോ​ടെ അ​ഗ​ളി എ​സ്ഐ എ​ച്ച്. ഹ​ർ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് സേ​നാം​ഗ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചു. പ്ര​തി ആ​ന​ക്ക​ട്ടി വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി പ​ത്തോ​ടെ യു​വാ​വ് അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up