Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 48 Questions

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ 48 ചോ​ദ്യ​ങ്ങ​ൾ: ഒന്പതിന് ​സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നോ​​​​ട് വ്യ​​​​ക്ത​​​​ത തേ​​​​ടി പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​ക്ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച 48 ചോ​​​​ദ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഡി​​​​സം​​​​ബ​​​​ർ ഒ​​​​മ്പ​​​​തി​​​​ന് വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദം കേ​​​​ൾ​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ക​​​​മ്മി​​​​ഷ​​​​ന്‍റെ ഭാ​​​​ഗം​​​കൂ​​​​ടി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് അ​​​​റി​​​​യി​​​​ച്ചു.

എ​​​​സ്‌​​​​ഐ​​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ നേ​​​​ര​​​​ത്തേ ര​​​​ണ്ടുത​​​​വ​​​​ണ​​​​യാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ൽ പ​​​​ല നി​​​​ർ​​​​ണാ​​​​യ​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ക​​​​മ്മി​​​​ഷ​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക്കൊ​​​​പ്പം പ്ര​​​​തി​​​​പ​​​​ക്ഷം പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യ​​​​ത്.

ക​​​​മ്മി​​​​ഷ​​​​ന്‍റെ മു​​​​ൻ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ങ്ങ​​​​ളി​​​​ലെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളെ ചോ​​​​ദ്യംചെ​​​​യ്തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ക​​​​പി​​​​ൽ സി​​​​ബ​​​​ൽ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ഹ​​​​രീ​​​​ഷ് സാ​​​​ൽ​​​​വെ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​മാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി ക​​​​മ്മി​​​​ഷ​​​​നോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​സ്‌​​​​ഐ​​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ മൂ​​​​ന്ന് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ​​​​യാ​​​​ണ് എ​​​​ടു​​​​ത്ത​​​​തെ​​​​ന്ന ക​​​​മ്മി​​​​ഷ​​​​ന്‍റെ വാ​​​​ദ​​​​ത്തി​​​​നു തെ​​​​ളി​​​​വു​​​​ക​​​​ളി​​​​ല്ലെ​​​​ന്ന് കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​നാ​​​​യ രാ​​​​കേ​​​​ഷ് കു​​​​മാ​​​​ർ സിം​​​​ഗ് ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up