Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 53 Trains Cancelled

അ​ർ​ണ​ബ് ചു​ഴ​ലി​ക്കാ​റ്റ്; 53 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

ചെ​ന്നൈ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട അ​ർ​ണ​ബ് ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ  53 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ചു​ഴ​ലി​ക്കാ​റ്റ് ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​ര​ത്തേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ  ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ളി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി. 

നി​ല​വി​ൽ പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നീ​ങ്ങു​ന്ന ചു​ഴ​ലി​ക്കാ​റ്റ് പി​ന്നീ​ട് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്ക് തി​രി​യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് മു​മ്പ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ബാ​പ​ട്‌​ല​ക്കും വി​ശാ​ഖ​പ​ട്ട​ണ​ത്തി​നും ഇ​ട​യി​ലു​ള്ള തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ഒ​ഡീ​ഷ​യി​ലെ ഗോ​പാ​ൽ​പു​രി​ൽ​നി​ന്ന് 610 കി​ലോ​മീ​റ്റ​റും വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് 650 കി​ലോ​മീ​റ്റ​റും അ​ക​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്ഥാ​നം. ക​ര​തൊ​ടു​ന്ന സ​മ​യ​ത്ത് മ​ണി​ക്കൂ​റി​ൽ 115 മു​ത​ൽ 125 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും ചി​ല ഘ​ട്ട​ങ്ങ​ളി​ൽ 140 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. 

ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ക്ക​ൻ ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ന്ധ്രാ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ​എന്നാൽ  കേ​ര​ള​ത്തി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പി​ല്ല. 

Latest News

Corehub Up