Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 54 People

50 + ശതമാനം വോട്ടുകൾ നേടിയത് 54 പേർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ത​​​രം​​​ഗം ആ​​​ഞ്ഞു​​​വീ​​​ശി​​​യ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ങ്ങ​​​ളു​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പോ​​​ൾ ചെ​​​യ്ത വോ​​​ട്ടി​​​ന്‍റെ അ​​മ്പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ നേ​​​ടി മി​​​ന്നു​​​ന്ന വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത് 54 പേ​​​ർ.

മ​​​ഞ്ചേ​​​ശ്വ​​​രം മു​​​ത​​​ൽ കോ​​​വ​​​ളം വ​​​രെ നീ​​​ളു​​​ന്ന ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ 51 പേ​​​ർ യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും മൂ​​​ന്നു പേ​​​ർ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​ണ്. ഇ​​​തി​​​ൽ 11 പേ​​​ർ ത​​​ങ്ങ​​​ളു​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യും സ്വ​​​ന്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ വോ​​​ട്ടു വി​​​ഹി​​​ത​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ഇ​​​ക്കു​​​റി പി.​​​കെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്. മ​​​ല​​​പ്പു​​​റം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 68 ശ​​​ത​​​മാ​​​നം വോ​​​ട്ട​​​ർ​​​മാ​​​രും പി.​​​കെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യെ പി​​​ന്തു​​​ണ​​​ച്ചു. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ നേ​​​ടി​​​യ​​​ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ യു​​​വ നേ​​​താ​​​വ് ചാ​​​ണ്ടി ഉ​​​മ്മ​​​നാ​​​ണ്.

പു​​​തു​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 66 ശ​​​ത​​​മാ​​​നം വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ ചാ​​​ണ്ടി ഉ​​​മ്മ​​​ൻ സ്വ​​​ന്ത​​​മാ​​​ക്കി. വ​​​ണ്ടൂ​​​രി​​​ൽ എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റും മ​​​ഞ്ചേ​​​രി​​​യി​​​ൽ എം. ​​​റ​​​ഹ്മ​​​ത്തു​​​ള്ള​​​യും മ​​​ങ്ക​​​ട​​​യി​​​ൽ മ​​​ഞ്ഞ​​​ളാം​​​കു​​​ഴി അ​​​ലി​​​യും തി​​​രൂ​​​ര​​​ങ്ങാ​​​ടി​​​യി​​​ൽ പി.​​​എം.​​​എ. സ​​​മീ​​​റും കോ​​​ട്ട​​​യ്ക്ക​​​ലി​​​ൽ കെ. ​​​ആ​​​ബി​​​ദ്ഹു​​​സൈ​​​ൻ ത​​​ങ്ങ​​​ളും അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ റോ​​​ജി എം. ​​​ജോ​​​ണും മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​നും കോ​​​ട്ട​​​യ​​​ത്ത് തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​നു​​​മാ​​​ണ് അ​​​റു​​​പ​​​ത് ശ​​​ത​​​മാ​​​ന​​​വും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള വോ​​​ട്ടു വി​​​ഹി​​​തം സ്വ​​​ന്ത​​​മാ​​​ക്കി​​​യ മ​​​റ്റു​​​ള്ള​​​വ​​​ർ.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ക​​​ല്യാ​​​ശേ​​​രി അം​​​ഗം എം.​​​ വി​​​ജി​​​ൻ, പു​​​ന​​​ലൂ​​​രി​​​ൽ നി​​​ന്നു വി​​​ജ​​​യി​​​ച്ച സി​​​പി​​​ഐ പ്ര​​​തി​​​നി​​​ധി സി. ​​​അ​​​ജ​​​യ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വോ​​​ട്ടു വി​​​ഹി​​​തം നേ​​​ടി​​​യ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ധ​​​ർ​​​മ​​​ട​​​ത്തെ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 50 ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ പി​​​ന്തു​​​ണ നേ​​​ടി​​​യ​​​പ്പോ​​​ൾ എം. ​​​വി​​​ജി​​​ൻ 50.93 ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ​​​യും അ​​​ജ​​​യ​​​പ്ര​​​സാ​​​ദ് 50.47 പേ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ നേ​​​ടി.

50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യ യു​​​ഡി​​​എ​​​ഫ് അം​​​ഗ​​​ങ്ങ​​​ളി​​​ൽ 16 പേ​​​ർ ലീ​​​ഗ് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം വി​​​ജ​​​യി​​​ച്ച​​​വ​​​രി​​​ൽ വോ​​​ട്ടു​​​വി​​​ഹി​​​തം ഏ​​​റ്റ​​​വും കു​​​റ​​​വു​​​ള്ള​​​ത് ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തെ ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നാ​​​ണ്. മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പോ​​​ൾ ചെ​​​യ്ത ആ​​​കെ വോ​​​ട്ടു​​​ക​​​ളു​​​ടെ 35.38 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് മു​​​ര​​​ളീ​​​ധ​​​ര​​​നു നേ​​​ടാ​​​നാ​​​യ​​​ത്.

കോ​​​ഴി​​​ക്കോ​​​ട് നോ​​​ർ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ച്ച യു​​​ഡി​​​എ​​​ഫി​​​ലെ കെ. ​​​ജ​​​യ​​​ന്ത് ആ​​​ണ് വോ​​​ട്ടു വി​​​ഹി​​​തം കു​​​റ​​​വു​​​ള്ള മ​​​റ്റൊ​​​രാ​​​ൾ. 35.78 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളാ​​​ണ് ജ​​​യ​​​ന്ത് നേ​​​ടി​​​യ​​​ത്.

Latest News

Corehub Up