Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 6.4 Billion Riyals

Middle East and Gulf

ഖ​ത്ത​റി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 6.4 ബി​ല്യ​ൺ റി​യാ​ലി​ന്‍റെ നി​ക്ഷേ​പ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു

ദോ​ഹ: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പൊ​തു -സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 6.4 ബി​ല്യ​ൺ റി​യാ​ൽ നി​ക്ഷേ​പ പ​ദ്ധ​തി ഖ​ത്ത​റി​ൽ ന​ട​പ്പാ​ക്കു​ന്ന​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​തി​ർ. വി​ദ്യാ​ഭ്യാ​സ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും എ​ല്ലാ​വ​ർ​ക്കും പ​ഠ​നാ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 22 സ്കൂ​ളു​ക​ൾ വി​ക​സി​പ്പി​ക്കുമെന്നും ഇ​തി​ൽ 3ഡി ​പ്രി​ന്‍റിംഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.​ പു​തി​യ നാ​ല് സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഇ​ത് വ​ഴി അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യം ല​ഭി​ക്കും.

 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യും കു​റ​ഞ്ഞ ഫീ​സി​ലും പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി റെ​സ്പോ​ൺ​സി​ബി​ലി​റ്റി പ്രോ​ഗ്രാ​മി​ൽ, ല​ഭ്യ​മാ​യ സീ​റ്റു​ക​ളു​ടെ എ​ണ്ണം 40-ൽ ​നി​ന്ന് 18,000-ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. വ​രും കാ​ല​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ ര​ണ്ട് ബി​ല്യ​ൺ റി​യാ​ൽ ക​വി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up