Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 66 Will Be Resolved

Kollam

ദേ​ശീ​യ​പാ​ത 66ലെ ​വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്‌​ണ

കൊ​ല്ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ദേ​ശീ​യ​പാ​ത 66ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ​ട് മ​ന്ത്രി​യും സ്ഥ​ലം എം​എ​ൽ​എ​യു​മാ​യ ബി​ന്ദു കൃ​ഷ്ണ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ ഓ​ട​ക​ൾ നി​ർ​മി​ക്കു​മെ​ന്നു മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കു വേ​ണ്ടി അ​ട​ച്ച ക​ല്ലും​താ​ഴം റോ​ഡ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ തു​റ​ക്കും. റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ന്‍റെ പ​ണി അ​തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു.

റോ​ഡ് തു​റ​ക്കു​ന്ന​ത്തോ​ടെ പ്ര​ദേ​ശ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ജി​ല്ല​യി​ലെ മൂ​ന്നു മ​ന്ത്രി​മാ​രും ചേ​ർ​ന്നു ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യാ​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.

നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​രും.ദേ​ശീ​യ​പാ​ത 66ൽ ​നി​ർ​മാ​ണം ന​ട​ക്കു​ന്ന കു​രി​പ്പു​ഴ പാ​ലം, യു​ണി​വേ​ഴ്‌​സി​റ്റി, കു​രീ​പ്പു​ഴ പ​ള്ളി, കൊ​ച്ചാ​ലും​മു​ട് അ​ണ്ട​ർ​പാ​സ്, നീ​രാ​വി​ൽ പാ​ലം, ക​ട​വു​ർ ജം​ഗ്ഷ​ൻ, മ​ങ്ങാ​ട് പാ​ലം, മ​ണാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്, ക​ല്ലും​താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ആ​നി ജൂ​ല തോ​മ​സ് , ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ മ​ന്ത്രി​യോ​ടൊ​പ്പം സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പ​രാ​തി​യും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ കേ​ട്ടു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ നേ​രി​ട്ട് അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.

 

 

Latest News

Corehub Up