Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 775 Crore

സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ കൊ​ണ്ടു​പോ​യ​ത് 775 കോ​ടി

കൊ​​​​​ച്ചി: സൈ​​​​​ബ​​​​​ര്‍ ത​​​​​ട്ടി​​​​​പ്പി​​​​​ലൂ​​​​​ടെ ഈ ​​​​​വ​​​​​ര്‍​ഷം സം​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ഷ്‌​​​​ട​​​​​മാ​​​​​യ​​​​​ത് 700 കോ​​​​​ടി​​​​​യി​​​​ല​​​​ധി​​​​കം ​രൂ​​​​​പ. ത​​​​​ട്ടി​​​​​പ്പു​​​​പ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, ന​​​​​ല്ലൊ​​​​​രു ശ​​​​​ത​​​​​മാ​​​​​നം പ​​​​​ണം ത​​​​​ട്ടി​​​​​പ്പു​​​​​സം​​​​​ഘം വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു ക​​​​​ട​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​താ​​​​​യാ​​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

സൈ​​​​​ബ​​​​​ര്‍ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍​സ് യൂ​​​​​ണി​​​​​റ്റി​​​​​ന്‍റെ ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ പ്ര​​​​​കാ​​​​​രം 775 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണു ത​​​​​ട്ടി​​​​​പ്പി​​​​​ലൂ​​​​​ടെ ന​​​​​ഷ്‌​​​​ട​​​​മാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. അ​​​​​താ​​​​​യ​​​​​ത്, പ്ര​​​​​തി​​​​​ദി​​​​​നം ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല​​​​​ധി​​​​​കം. സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​ത​​​​​ട്ടി​​​​​പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്യു​​​​​ന്ന കേ​​​​​സു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ല്‍ വ​​​​​ലി​​​​​യ വ​​​​​ര്‍​ധ​​​​​ന​​​​​യുണ്ടാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​യാ​​​​​ണു ക​​​​​ണ​​​​​ക്കു​​​​​ക​​​​​ള്‍ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. പ​​​​​ല​​​​​ര്‍​ക്കും സ​​​​​മ്പാ​​​​​ദ്യ​​​​​ത്തി​​​​​ന്‍റെ പ​​​​​കു​​​​​തി​​​​​യി​​​​​ല​​​​​ധി​​​​​ക​​​​​വും ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. 50 വ​​​​യ​​​​സ് പി​​​​​ന്നി​​​​​ട്ട​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ര​​​​​ക​​​​​ളി​​​​​ലേ​​​​​റെ​​​​​യും.

ഇ​​​​​തി​​​​​ല്‍ത്ത​​​​​ന്നെ വ്യാ​​​​​ജ ട്രേ​​​​​ഡിം​​​​​ഗി​​​​​ലൂ​​​​​ടെ​​​​​യും വെ​​​​​ര്‍​ച്വ​​​​​ല്‍ അ​​​​​റ​​​​​സ്റ്റി​​​​​ലൂ​​​​​ടെ​​​​​യു​​​​​മാ​​​​​ണ് പ​​​​​ണം ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം ന​​​​​ഷ്‌​​​​ട​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്ന് സൈ​​​​​ബ​​​​​ര്‍ വി​​​​​ഭാ​​​​​ഗം വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

ക​​​​​രി​​​​​യ​​​​​ര്‍ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന യു​​​​​വ പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​ക​​​​​ള്‍ മു​​​​​ത​​​​​ല്‍ പ​​​​​രി​​​​​ച​​​​​യ​​​​​സ​​​​​മ്പ​​​​​ന്ന​​​​​രാ​​​​​യ ഉ​​​​​യ​​​​​ര്‍​ന്ന ജോ​​​​​ലി​​​​​ക്കാ​​​​​ര വ​​​​​രെ നി​​​​​ക്ഷേ​​​​​പ ത​​​​​ട്ടി​​​​​പ്പി​​​​​ല്‍ അ​​​​​ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ വ്യ​​​​​ക്തി​​​​​ഗ​​​​​ത സൈ​​​​​ബ​​​​​ര്‍ ത​​​​​ട്ടി​​​​​പ്പ് ന​​​​​ട​​​​​ന്ന​​​​​തും ഈ ​​​​​കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലാ​​​​​ണ്. വ്യാ​​​​​ജ ട്രേ​​​​​ഡിം​​​​​ഗി​​​​​ലൂ​​​​​ടെ കൊ​​​​​ച്ചി​​​​​യി​​​​​ലെ ഫാ​​​​​ര്‍​മ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ല്‍ ക​​​​​മ്പ​​​​​നി ഉ​​​​​ട​​​​​മ​​​​​യ്ക്കു ന​​​​​ഷ്‌​​​ട​​​​​മാ​​​​​യ​​​​​ത് 24.76 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്.

വെ​​​​​ര്‍​ച്വ​​​​​ല്‍ അ​​​​​റ​​​​​സ്റ്റു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണം ന​​​​​ട​​​​​ന്ന​​​​​തും ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ല്‍ ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം പേ​​​​​ര്‍ വെ​​​​​ര്‍​ച്വ​​​​​ല്‍ ത​​​​​ട്ടി​​​​​പ്പി​​​​​നി​​​​​ര​​​​​യാ​​​​​യി പ​​​​​ണം ന​​​​​ഷ്‌​​​ട​​​മാ​​​​​യ​​​​​തും ഈ ​​​​​വ​​​​​ര്‍​ഷ​​​​​മാ​​​​​ണ്.

ഉ​​​​​ന്ന​​​​​തവി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും ഉ​​​​​യ​​​​​ര്‍​ന്ന പ​​​​​ദ​​​​​വി​​​​​യും ഉ​​​​​ള്ള​​​​​വ​​​​​ര്‍​പോ​​​​​ലും ഇ​​​​​ത്ത​​​​​രം സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​ന്‍ മ​​​​​റ്റ് ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടാ​​​​​തെ ത​​​​​ട്ടി​​​​​പ്പി​​​​​ല്‍ അ​​​​​ക​​​​​പ്പെ​​​​​ട്ട സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ഈ ​​​​​വ​​​​​ര്‍​ഷം റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up