Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 890 Candidates

അ​ന്തി​മചി​ത്രം തെ​ളി​ഞ്ഞു; മ​ത്സ​രരം​ഗ​ത്ത് 890 സ്ഥാ​നാ​ർ​ഥി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഗോ​​​ദ​​​യി​​​ലെ അ​​​ന്തി​​​മചി​​​ത്രം തെ​​​ളി​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 890 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​യാ​​​യ ഇ​​​ന്ന​​​ലെ 95 പേ​​​രാ​​​ണ് വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ത്രി​​​ക​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. റി​​​ബ​​​ലു​​​ക​​​ളും അ​​​പ​​​ര​​​ന്മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രരം​​​ഗ​​​ത്തു​​​ള്ള​​​ത് കൊ​​​ടു​​​വ​​​ള്ളി​​​യി​​​ലാ​​​ണ്-13 പേർ. ഇ​​​വി​​​ടെ 17 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് നേ​​​ര​​​ത്തേയു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പേ​​​രാ​​​വൂ​​​രി​​​ലും മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും 11 വീ​​​തം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ട്.

1254 പേ​​​രാ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ബു​​​ധ​​​നാ​​​ഴ്ച സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ 985 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 95 പേ​​​ർ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​ച്ചു.

 

 

Latest News

Corehub Up