Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A 20-year Wait

Kasaragod

ജ​ന്മ​നാ​ട്ടി​ലെ കാ​നാ​യി​യു​ടെ ആ​ദ്യ ശി​ല്പ​ത്തി​ന്‍റെ അ​നാ​വരണം 13ന്

​കാ​സ​ര്‍​ഗോ​ഡ്: പ്ര​ശ​സ്ത ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ ത​ന്‍റെ ജ​ന്മ​നാ​ട്ടി​ല്‍ ഒ​രു​ക്കി​യ വി​ക്ടിം​സ് ഫ്രീ​ഡം എ​ന്ന ശി​ല്പം നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ന്നു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ഈ ​ശി​ല്പം 13നു ​രാ​വി​ലെ 9.30നു ​നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും.

കാ​സ​ര്‍​ഗോ​ഡി​നെ ദു​രി​ത​ത്തി​ലാ​ക്കി​യ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​ര​ന്ത​ത്തെ പ്ര​മേ​യ​മാ​ക്കി​യാ​ണ് വി​ക്ടിം​സ് എ​ന്ന ശി​ല്പം കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. നി​സ​ഹാ​യ​നാ​യ മ​നു​ഷ്യ​ന്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചു​യ​രു​ന്ന​തി​നെ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​താ​ണ് ഫ്രീ​ഡം എ​ന്ന ശി​ല്പം. മ​നു​ഷ്യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ഈ ​ശി​ല്പ​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 40 അ​ടി ഉ​യ​ര​മു​ള്ള ക്യൂ​ബി​ക് മോ​ഡ​ലി​ലാ​ണ് ഈ ​കൂ​റ്റ​ന്‍ ശി​ല്പം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.
20 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ശി​ല്പം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് അ​ടു​ത്തെ​ത്തി​യി​ട്ടും ഈ ​ശി​ല്‍​പം നി​ര്‍​മി​ക്കാ​ന്‍ ക​രാ​ര്‍ ന​ല്‍​കി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശി​ല്പി​ക്ക് ന​ല്‍​കാ​നു​ള്ള 3.20 ല​ക്ഷം രൂ​പ​യു​ടെ കു​ടി​ശി​ക ഇ​തു​വ​രെ​യും തീ​ര്‍​പ്പാ​ക്കി​യി​ട്ടി​ല്ല.

തു​ട​ക്ക​ത്തി​ല്‍ 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന പ​ദ്ധ​തി​യു​ടെ ചെ​ല​വ്, വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ 65 ല​ക്ഷം രൂ​പ​യാ​യി വ​ര്‍​ധി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു അ​റി​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍, ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​ലെ പ്ര​യാ​സ​ങ്ങ​ള്‍, പ്ര​ള​യം, കോ​വി​ഡ് തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ ഈ ​പ​ദ്ധ​തി നേ​രി​ട്ടു. ഏ​ക​ദേ​ശം നാ​ലു​മാ​സം മു​മ്പാ​ണ് ശി​ല്പം പൂ​ര്‍​ത്തി​യാ​യ​ത്. സി​എ​സ്ആ​ര്‍ (കോ​ര്‍​പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി) ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശ്ര​മി​ച്ചെ​ങ്കി​ലും ക​മ്പ​നി​ക​ളി​ല്‍നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ളാ​യി സ്വ​ന്തം ഫ​ണ്ടി​ല്‍നി​ന്ന് പ​ണം നീ​ക്കി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കാ​യി വ​ന്ന അ​ധി​ക ചെ​ല​വി​ന് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള​ത്തി​ലു​ട​നീ​ളം നി​ര​വ​ധി ബൃ​ഹ​ത്താ​യ ശി​ല്പ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള കാ​നാ​യി, പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന ശി​ല്പ​ങ്ങ​ള്‍​ക്ക് ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള പ്ര​തി​ഫ​ലം ഈ​ടാ​ക്കാ​റി​ല്ല. നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും മാ​ത്ര​മേ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടാ​റു​ള്ളൂ. സാ​ധാ​ര​ണ​യാ​യി ശി​ല്പം സ്ഥാ​പി​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ക്കു​ന്ന ഏ​ജ​ന്‍​സി​ക​ളാ​ണ് ഈ ​ചെ​ല​വു​ക​ള്‍ വ​ഹി​ക്കാ​റു​ള്ള​ത്.

എ​ന്നാ​ല്‍ കാ​സ​ര്‍​ഗോ​ട്ടെ ശി​ല്പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഈ ​ചെ​ല​വു​ക​ള്‍ അ​ദ്ദേ​ഹം സ്വ​ന്തം കൈ​യി​ല്‍ നി​ന്നാ​ണ് എ​ടു​ത്ത​ത്. ഈ ​തു​ക ര​ണ്ടു​ദി​വ​സം കൊ​ണ്ട് കൊ​ടു​ത്തു​തീ​ര്‍​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ശി​ല്പ​ത്തി​ന്‍റെ മൂ​ന്നു മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് മൂ​ന്നു നി​ല​ക​ളു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഈ ​കെ​ട്ടി​ടം അ​ടു​ത്ത കാ​ല​ത്താ​ണ് നി​ര്‍​മി​ച്ച​ത്. ശി​ല്പ​ത്തി​ന്‍റെ വ​ലു​പ്പ​ത്തെ ഈ ​കെ​ട്ടി​ടം ചെ​റു​താ​ക്കി കാ​ണി​ക്കു​ന്നു​വെ​ന്നും അ​തു ശി​ല്പം കാ​ണു​ന്ന​തി​ലെ അ​നു​ഭ​വം മോ​ശ​മാ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

തു​റ​സാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദൂ​രെ നി​ന്ന് കാ​ണ​ത്ത​ക്ക രീ​തി​യി​ലാ​ണ് ഈ ​ശി​ല്പം സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ പു​ല്‍​ത്ത​കി​ടി​യും ഇ​രി​പ്പി​ട​ങ്ങ​ളും വെ​ളി​ച്ച​സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തും അ​വ​ര്‍​ക്ക് സ​മ​യം ചെ​ല​വ​ഴി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത​മാ​യ​ഒ​രി​ട​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Latest News

Corehub Up