പൂങ്കാവ്: കൊച്ചി രൂപതയുടെ തങ്കി മേഖല വിശ്വാസ പരിശീലക സംഗമം പൂങ്കാവ് പള്ളിയിൽ നടത്തി. വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഫാ. ജോസ് പോൾ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാൻസിസ് ഡിറ്റോ ആട്ടപ്പറമ്പിൽ, ഫാ. ജോർജ് സെബിൻ തറേപ്പറമ്പിൽ, ഫാ. ആന്റണി നെടുംപറമ്പിൽ, ആനിമോൾ, തോമസ്, മേഴ്സി, ധിപിൻ, ഫാ. ഡാനി അറയ്ക്കൽ, ഫാ. സണ്ണി ആട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സിസ്റ്റർ ലിൻസി, ജാക്സൺ വടശേരി എന്നിവർ നേതൃത്വം നൽകി. തങ്കി മേഖലയിലെ ഏഴു ഇടവകകളിൽ നിന്നായി 250 ഓളം വിശ്വാസപരിശീലകർ പങ്കെടുത്തു