പവിഴപ്പുറ്റുകളോടു (Coral Reefs) ബന്ധപ്പെട്ട സമുദ്ര ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ചില വലിയ മത്സ്യങ്ങളിൽ മറൈൻ ടോക്സിനുകൾ അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് സിഗുവാടോക്സിൻ (Ciguatoxin).
ചെമ്പല്ലി (Red Snapper), ശീലാവ് (Barracuda), റീഫ് കോഡ് / ഗ്രൂപ്പർ (Grouper), ട്രെവല്ലി (Trevally) തുടങ്ങിയ ചില വലിയ മത്സ്യങ്ങളിൽ ഇത്തരം വിഷാംശങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യം, ഈ വിഷാംശങ്ങൾ മത്സ്യത്തിന്റെ നിറത്തിലോ മണത്തിലോ രുചിയിലോ മാറ്റം വരുത്തണമെന്നില്ല. സാധാരണ പാചകരീതികളിലൂടെയും ഇവ നശിക്കണമെന്നില്ല. അതുകൊണ്ട് മത്സ്യം വാങ്ങുമ്പോഴും ഭക്ഷിക്കുമ്പോഴും ശ്രദ്ധ പുലർത്താം.
വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം മത്സ്യം വാങ്ങുക. സംശയാസ്പദമായ മത്സ്യങ്ങൾ ഭക്ഷിക്കുന്നത് ഒഴിവാക്കുക.
കടൽവിഭവങ്ങൾ കഴിക്കുമ്പോൾ
അൽപം ശ്രദ്ധിക്കാം
കടലിലെ ചില സൂക്ഷ്മ ആൽഗകൾ (പായലുകൾ) ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിദത്ത വിഷങ്ങളാണ് മറൈൻ ബയോ ടോക്സിനുകൾ. ഈ വിഷാംശങ്ങൾ ഭക്ഷ്യശൃംഖലയിലൂടെ ചില മത്സ്യങ്ങളിലേക്കും കടൽവിഭവങ്ങളിലേക്കും എത്താം.
വിഷാംശം അടങ്ങിയ ചെറുമത്സ്യങ്ങളെ വലിയ മത്സ്യങ്ങൾ ഭക്ഷിക്കുമ്പോൾ അവയുടെ ശരീരത്തിലും വിഷാംശം അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
കടൽവിഭവങ്ങൾ ഒഴിവാക്കേണ്ടതില്ല; മറിച്ച്, അവയെക്കുറിച്ചുള്ള ശരിയായ അറിവും ഭക്ഷ്യസുരക്ഷാ മുൻകരുതലുകളും പാലിക്കുകയാണ് പ്രധാനം
സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ ഒപ്പമുണ്ട്. പരാതികൾ അറിയിക്കാം:
ഫുഡ് സേഫ്റ്റി ടോൾ ഫ്രീ നമ്പർ - 1800 425 1125.
വിവരങ്ങൾ- ഫുഡ് സേഫ്റ്റി കേരള, സംസ്ഥാന സർക്കാർ