x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ മ​ത്സ്യ​ങ്ങ​ളും ഒ​രു​പോ​ലെ സു​ര​ക്ഷി​തമെന്നു ക​രു​ത​രു​ത്!

ഹെൽത്ത് ഡെസ്ക്
Published: November 7, 2026 05:07 PM IST | Updated: November 7, 2026 05:07 PM IST

പ്രതീകാത്മകചിത്രം

പ​വി​ഴ​പ്പു​റ്റു​ക​ളോ​ടു (Coral Reefs) ബ​ന്ധ​പ്പെ​ട്ട സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ചി​ല വ​ലി​യ മ​ത്സ്യ​ങ്ങ​ളി​ൽ മ​റൈ​ൻ ടോ​ക്സി​നു​ക​ൾ അ​ടി​ഞ്ഞു കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് സി​ഗു​വാ​ടോ​ക്സി​ൻ (Ciguatoxin).

ചെ​മ്പ​ല്ലി (Red Snapper), ശീ​ലാ​വ് (Barracuda), റീ​ഫ് കോ​ഡ് / ഗ്രൂ​പ്പ​ർ (Grouper), ട്രെ​വ​ല്ലി (Trevally) തു​ട​ങ്ങി​യ ചി​ല വ​ലി​യ മ​ത്സ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം വി​ഷാം​ശ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, ഈ ​വി​ഷാം​ശ​ങ്ങ​ൾ മ​ത്സ്യ​ത്തി​ന്‍റെ നി​റ​ത്തി​ലോ മ​ണ​ത്തിലോ രു​ചി​യി​ലോ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നി​ല്ല. സാ​ധാ​ര​ണ പാ​ച​ക​രീ​തി​ക​ളി​ലൂ​ടെ​യും ഇ​വ ന​ശി​ക്ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ട് മ​ത്സ്യം വാ​ങ്ങു​മ്പോ​ഴും ഭ​ക്ഷി​ക്കു​മ്പോ​ഴും ശ്ര​ദ്ധ പു​ല​ർ​ത്താം.

വി​ശ്വ​സ​നീ​യ​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്ന് മാ​ത്രം മ​ത്സ്യം വാ​ങ്ങു​ക. സം​ശ​യാ​സ്പ​ദ​മാ​യ മ​ത്സ്യ​ങ്ങ​ൾ ഭ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​മ്പോ​ൾ
അ​ൽ​പം ശ്ര​ദ്ധി​ക്കാം

 ക​ട​ലി​ലെ ചി​ല സൂ​ക്ഷ്മ ആ​ൽ​ഗ​ക​ൾ (പാ​യ​ലു​ക​ൾ) ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത വി​ഷ​ങ്ങ​ളാ​ണ് മ​റൈ​ൻ ബ​യോ ടോ​ക്സി​നു​ക​ൾ. ഈ ​വി​ഷാം​ശ​ങ്ങ​ൾ ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ലൂ​ടെ ചി​ല മ​ത്സ്യ​ങ്ങ​ളി​ലേ​ക്കും ക​ട​ൽ​വി​ഭ​വ​ങ്ങ​ളി​ലേ​ക്കും എ​ത്താം.
വി​ഷാം​ശം അ​ട​ങ്ങി​യ ചെ​റു​മ​ത്സ്യ​ങ്ങ​ളെ വ​ലി​യ മ​ത്സ്യ​ങ്ങ​ൾ ഭ​ക്ഷി​ക്കു​മ്പോ​ൾ അ​വ​യു​ടെ ശ​രീ​ര​ത്തി​ലും വി​ഷാം​ശം അ​ടി​ഞ്ഞു​കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ക​ട​ൽ​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​തി​ല്ല; മ​റി​ച്ച്, അ​വ​യെ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ അ​റി​വും ഭ​ക്ഷ്യ​സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ക്കു​ക​യാ​ണ് പ്ര​ധാ​നം

സു​ര​ക്ഷി​ത​വും ശു​ചി​ത്വ​മു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ജാ​ഗ്ര​ത​യോ​ടെ ഒ​പ്പ​മു​ണ്ട്. പ​രാ​തി​ക​ൾ അ​റി​യി​ക്കാം:

ഫുഡ് സേഫ്റ്റി ടോൾ ഫ്രീ നമ്പർ - 1800 425 1125.

 

വി​വ​ര​ങ്ങ​ൾ- ഫു​ഡ് സേ​ഫ്റ്റി കേ​ര​ള, സം​സ്ഥാ​ന സ​ർ​ക്കാ​ർ

Tags : A little caution when consuming seafood while consuming seafood HealthNews FamilyHealth

Recent News

Corehub Up