പ്രതീകാത്മക ചിത്രം
ഈ ചോദ്യം ചോദിച്ചാൽ എല്ലാ വീട്ടിലും ഉത്തരമുണ്ട്.
ഇളയവനാ താരം, എന്തു തെറ്റ് ചെയ്താലും രക്ഷപെടും.
അല്ല, മൂത്തവനാ, അവനാ എല്ലാ സ്വാതന്ത്ര്യവും.ഇത് വെറും തോന്നലാണോ? അല്ലെന്ന് പറയുകയാണ് പുതിയ പഠനം. 19,000 പേരിൽ നടത്തിയ പഠനം Psychological Bulletin ൽ വന്നു.പഠനം പറയുന്നത് ഇങ്ങനെ,
ഇളയകുട്ടികൾ എപ്പോഴും കുഞ്ഞ്,എത്ര വളർന്നാലും വീട്ടിൽ കുഞ്ഞായി തന്നെ ഇരിക്കും. അതുകൊണ്ട് അവർക്ക് കൂടുതൽ സംരക്ഷണവും ശ്രദ്ധയും കിട്ടും. തെറ്റ് ചെയ്താൽ പോലും വലിയ വഴക്ക് കിട്ടില്ല.
മുതിർന്ന കുട്ടികൾക്ക് സ്വാതന്ത്ര്യം
മുതിർന്ന കുട്ടികൾക്ക് പുറത്തു പോകാനും സ്വന്തമായി തീരുമാനം എടുക്കാനും കൂടുതൽ അനുവാദം കിട്ടും. നിയന്ത്രണം കുറയും.
പെൺകുട്ടികളും അനുസരണയുള്ള കുട്ടികളും താരം
പൊതുവെ അമ്മയും അച്ഛനും പെൺമക്കളോട് അൽപം സോഫ്റ്റ് കോർണർ കാണിക്കും. ഒപ്പം, വഴക്കു കുറവുള്ള, പറയുന്നത് അനുസരിക്കുന്ന, ഉത്തരവാദിത്തമുള്ള കുട്ടികളോടും സ്നേഹം കൂടും.അപ്പോൾ ഇത് പ്രശ്നമാണോ?അല്ല. പ്രായത്തിനനുസരിച്ച് നിയമങ്ങൾ മാറുന്നതിൽ തെറ്റില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇളയ കുട്ടികളെ സഹായിക്കുന്നതും സ്വാഭാവികം.പക്ഷെ ഒരു കുട്ടിക്ക് മാത്രം സ്ഥിരമായി കുറവ് സ്നേഹം തോന്നിയാൽ അത് പ്രശ്നമാണ്. അതിന് വലിയ പ്രത്യാഘാതമുണ്ടാകും എന്ന് American Psychological Association മുന്നറിയിപ്പ് നൽകുന്നു.
മാതാപിതാക്കൾ എന്തു ചെയ്യണം?
ഒരാളെ മിടുക്കൻ എന്നും മറ്റൊരാളെ മടിയൻ എന്നും ലേബൽ ഒട്ടിക്കരുത്. താരതമ്യം ചെയ്യരുത്. ഓരോരുത്തരുമായും ഒറ്റയ്ക്ക് കുറച്ചു സമയം ചെലവഴിക്കുക.അവനെയാണ് കൂടുതൽ ഇഷ്ടം എന്ന് കുട്ടി പറഞ്ഞാൽ ദേഷ്യപ്പെടാതെ കേൾക്കുക. എന്തുകൊണ്ടാണ് നിയമങ്ങൾ വ്യത്യസ്തമെന്ന് പറഞ്ഞു കൊടുക്കുക.അവസാനം, ഒരു കാര്യം ഉറപ്പാക്കിയാൽ മതി, വീട്ടിൽ ഒരു കുട്ടിക്കും താൻ വിലയില്ലാത്തവനാണ് എന്ന് തോന്നരുത്.
Tags : FamilyLove Care