x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പല്ലുപഴുപ്പിനു പെ​രി​യോ​ഡോ​ണ്‍​ട​ൽ ഫ്ളാ​പ്പ് സ​ർ​ജ​റി​ എന്തിന്?

ഹെൽത്ത് ഡെസ്ക്
Published: November 7, 2026 03:47 PM IST | Updated: November 7, 2026 03:47 PM IST

പ്രതീകാത്മകചിത്രം

പോ​ടു​വ​ന്ന പ​ല്ലി​ൽ പ​ഴു​പ്പു​വ​രു​ന്ന അ​വ​സ്ഥ​യ്ക്കാ​ണ് ദ​ന്ത​ൽ ആ​ബ്സ​സ് -പല്ലിലെ പഴുപ്പ്- എ​ന്നു പ​റ​യു​ന്ന​ത്. പ​ഴു​പ്പു വ​ന്ന പ​ല്ലി​നെ ആ​ബ്സ​സ് ടൂ​ത്ത് എ​ന്നു പ​റ​യു​ന്നു. ഇ​തു വ​ള​രെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണ്. രോ​ഗാ​ണു​ക്ക​ളു​ടെ ഒ​രു കോ​ള​നി ത​ന്നെ ഈ ​പഴുപ്പി​ൽ ഉ​ണ്ടാ​കും.

പ്ര​ധാ​ന​മാ​യും മൂ​ന്നു ത​ര​ത്തി​ലാ​ണ് ആ​ബ്സ​സ്(പഴുപ്പ്).

1. പെ​രി അ​പ്പി​ക്ക​ൽ ആ​ബ്സ​സ്
2. ജി​ഞ്ചൈ​വ​ൽ ആ​ബ്സ​സ്
3. പെ​രി​യോ​ഡോ​ണ്‍​ഡ​ൽ ആ​ബ്സ​സ്

പെ​രി​അ​പ്പി​ക്ക​ൽ ആ​ബ്സ​സ്

പ​ല്ലു​ക​ൾ​ക്കു​ള്ളി​ലെ ഞ​ര​ന്പു​ക​ളും ര​ക്ത​ക്കു​ഴ​ലു​ക​ളും അ​ട​ങ്ങു​ന്ന പ​ൾ​പ്പ് എ​ന്ന ഭാ​ഗ​ത്തി​ന് ഉ​ണ്ടാ​കു​ന്ന പ​ഴു​പ്പ് വേ​രി​ന്‍റെ അ​ടി​യി​ൽ എ​ത്തി ക്ഷതമായി മാ​റു​ന്നു. വേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ത്ത് ഇ​ത് കു​മ​ളി​ച്ചു​വ​രു​ന്നു. ഇ​തി​നോ​ടൊ​പ്പം പ​ഴു​പ്പ് പൊ​ട്ടി പു​റ​ത്തേ​ക്കു വ​രാം. വേ​ദ​ന​യും, നീ​രുമുണ്ടാവും.

ചി​കി​ൽ​സ:

റൂ​ട്ട് ക​നാ​ൽ ചി​കി​ൽ​സ​യ്ക്കുശേ​ഷം ക്യാ​പ്പി​ടു​ന്ന ചി​കി​ൽ​സ​യും കൂ​ടി ചെ​യ്താ​ൽ ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.

ജി​ഞ്ചൈ​വ​ൽ ആ​ബ്സ​സ് (ഗം ​ആ​ബ്സ​സ്)‌

ഇ​തി​ന്‍റെ തു​ട​ക്കം മോ​ണ​പ​ഴു​പ്പി​ൽ നി​ന്നാ​ണ്.​ ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ മോ​ണ​യി​ൽ മു​റി​വു​ണ്ടാ​യാ​ലും അ​ത് ആ​ബ്സ​സായി മാ​റാം. ഇ​ത് മോ​ണ​യി​ൽ മാ​ത്ര​മാ​യി കാ​ണു​ന്നു. പ​ല്ലി​നെ​യും പ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ലി​ഗ​മെ​ന്‍റി​നെ​യും ഇ​ത് ബാ​ധി​ക്കു​ന്നി​ല്ല.

ചി​കി​ൽ​സ:

മൈ​ന​ർ സ​ർ​ജ​റി ന​ട​ത്തി പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​മാ​ണി​ത്. മോ​ണ​യു​ടെ ചി​കി​ൽ​സ​യും, ആ​വ​ശ്യ​മെ​ങ്കി​ൽ റൂ​ട്ട്ക​നാ​ലും ക്യാ​പ്പും ചെ​യ്താ​ൽ പൂ​ർണമാ​യും ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.

പെ​രി​യോ​ഡോ​ണ്‍​ഡ​ൽ​ ആ​ബ്സ​സ്

തു​ട​ക്കം മോ​ണ​വീ​ക്ക​ത്തി​ൽ നി​ന്നും പ​ഴു​പ്പി​ൽ നി​ന്നു​മാ​ണ്. ക്ര​മേ​ണ പ​ല്ലി​ന്‍റെ അ​ടി​ത്ത​റ​യാ​യ എ​ല്ലി​നെ​യും ലി​ഗ​മെ​ന്‍റി​നെ​യും ഇ​തു ബാ​ധി​ക്കു​ന്നു. പ​ല്ലി​ൽ തൊ​ടു​ന്പോ​ൾ ഇ​ള​ക്കം അ​നു​ഭ​വ​പ്പെ​ടും. പ​ല്ലി​ന്‍റെ​യും മോ​ണ​ക​ളു​ടെ​യും ഇ​ട​യി​ൽ ഭ​ക്ഷ​ണം ക​യ​റു​ക​യും രോ​ഗാ​ണു​ബാ​ധ​യു​ണ്ടാ​കു​ക​യും ചെ​യ്യും.

ചി​കി​ൽ​സ:

പെ​രി​യോ​ഡോ​ണ്‍​ട​ൽ ഫ്ളാ​പ്പ് സ​ർ​ജ​റി​യാ​ണ് ഇ​തി​ന്‍റെ ചി​കി​ൽ​സ. മോ​ണ​യും പ​ല്ലു​മാ​യി കൂ​ടു​ന്ന സ്ഥ​ല​ത്തെ അ​ഴു​ക്കു​ക​ളും ക​ട്ടി​യാ​യി പി​ടി​ച്ചി​രി​ക്കു​ന്ന ചെ​ത്ത​ലും ക്ലീ​ൻ ചെ​യ്യു​ന്നു. മ​ര​വി​പ്പി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഈ ​ചി​കി​ൽ​സ തു​ട​ങ്ങു​ന്ന​ത്. വേ​രു തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് ചെ​ത്ത​ലും അ​ഴു​ക്കും പി​ടി​ക്കു​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ധ്യ​ത പൂ​ർ​ണമാ​യും ഇ​ല്ലാ​താ​ക്കാ​ൻ ഈ ​ചി​കി​ൽ​സ വ​ഴി സാ​ധി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ചി​കി​ൽ​സ​യ്ക്കു ശേ​ഷ​മു​ള്ള ദ​ന്ത​പ​രി​ച​ര​ണം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ഇ​തി​നു ശേ​ഷം വാ​യ ശു​ചി​യാ​യി സൂ​ക്ഷി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ചി​കി​ൽ​സ​ക്ക് പൂ​ർ​ണ്ണ​മാ​യും പ്ര​യോ​ജ​നം ല​ഭി​ക്കൂ.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Tags : periodontal flap surgery Dental Abscess Dental Health periodontal flap surgery and Dental Health FamilyHealth

Recent News

Corehub Up