പ്രതീകാത്മക ചിത്രം
സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ എങ്ങും ലിംഫാറ്റിക് ഡ്രെയിനേജ് മസാജിന്റെ തിളക്കമുള്ള റീലുകളാണ്. ഒറ്റ മസാജിൽ ശരീരം ഡീടോക്സ് ആകും, തടി കുറയും, ഗ്ലോ വരും എന്നൊക്കെ പറഞ്ഞ് ഹെൽത്തി ഇൻഫ്ലുവൻസർമാർ വാഴ്ത്തുമ്പോൾ, ഈ ഹൈപ്പിന് പിന്നിലെ വൈദ്യശാസ്ത്ര സത്യം എന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വാസ്തവത്തിൽ, ലിംഫാറ്റിക് സിസ്റ്റത്തിലെ തടസ്സങ്ങൾ നീക്കാൻ നേരിയ പ്രഷറും പ്രത്യേക മസാജ് ടെക്നിക്കുകളും ഉപയോഗിക്കുന്ന ഒരു മെഡിക്കൽ തെറാപ്പിയാണിത്. എന്നാൽ വൈദ്യശാസ്ത്ര പരിജ്ഞാനമില്ലാത്തവർ ഇതിനെ വെറുമൊരു സൗന്ദര്യ ട്രെൻഡും വെയ്റ്റ് ലോസ് ഹാക്കുമായി ചുരുക്കി അവതരിപ്പിക്കുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
എന്തൊക്കെ ചെയ്യും, എന്തൊക്കെ ചെയ്യില്ല?
മുഖത്ത് ചെയ്യുന്ന ലിംഫാറ്റിക് ഡ്രെയിനേജ് രക്തയോട്ടം കൂട്ടാനും, രാവിലെയുള്ള മുഖത്തെ നീര് കുറയ്ക്കാനും, നേരിയ തിളക്കം നൽകാനും സഹായിക്കുമെന്ന് വിദഗ്ധർ സമ്മതിക്കുന്നു.എന്നാൽ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത് പോലെ ശരീരത്തിലെ വിഷാംശം പുറന്തള്ളുകയില്ല. ശരീരം പൂർണ്ണമായും ഡീടോക്സ് ആവുകയില്ല.ഇതുകൊണ്ട് തടി കുറയുകയുമില്ല.ഒരു ഫേഷ്യൽ പോലെ താൽക്കാലിക ഉന്മേഷത്തിനും തിളക്കത്തിനും ഇത് നല്ലതാണ്, പക്ഷെ അതിനെ അത്ഭുത ചികിത്സയായി കാണരുത് എന്നാണ് ഡോക്ടർമാർ പറയുന്നത്.