ചവറ : പന്മന മനയില്‍ ശ്രീബാലഭട്ടാരകവിലാസം സംസ്കൃത ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നൂണ്മീല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മില്ലറ്റ് പായസമേള സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ചെറുധാന്യങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധതരം മില്ലറ്റുകള് ഉപയോഗിച്ച് തയാറാക്കിയ രുചികരമായ പായസങ്ങള്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായി മാറി.
മേളയുടെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പന്മന മഞ്ജേഷ് യോഗത്തില്‍ അധ്യക്ഷനായി. ഉപജില്ലാ നൂണ്മീല് ഓഫിസര്‍ എന്‍. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ തയ്യില്‍ പ്രദീപ്, പ്രഥമാധ്യാപകന് സി. ജയചന്ദ്രന് പിള്ള, പ്രിന്‍സിപ്പൽ ജി. ഗോപകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് സി.വി. മായ, നൂണ്മീല് ടീച്ചര്‍ കോ - ഓര്‍ഡിനേറ്റര്‍ വിളയില്‍ ഹരികുമാര്‍, പിടിഎ അംഗങ്ങളായ ആര്. രാജീവ്, യു.സലീം എന്നിവര്‍ പ്രസംഗിച്ചു.