സുല്‍ത്താന്‍ ബത്തേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ കലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനുമായാണ് ശില്പശാല നടത്തിയത്. ശില്പശാലയുടെ ഉദ്ഘാടനം നന്മ സംസ്ഥാന പ്രസിഡന്റ് വില്‍സണ്‍ സാമുവല്‍ നിര്‍വഹിച്ചു.
സംസ്ഥാന സെക്രട്ടറി അജിത് കുമാര്‍ ഗോതുരുത്ത്, വനിതാവേദിയായ സര്ഗവനിതയുടെ സംസ്ഥാന സെക്രട്ടറി ഷീല റാണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ പ്രസിഡന്റ് സ്റ്റാനി മാനന്തവാടി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് ഏവണ്‍, സര്‍ഗവനിത പ്രസിഡന്റ് വിശാലാക്ഷി ചന്ദ്രന്, സെക്രട്ടറി കലാമണ്ഡലം റെസി , വിനയകുമാര്‍ അഴിപ്പുറത്ത്, പി.കെ. സത്താര്‍, കസ്തൂരി, ദാസ് വൈത്തിരി, ആര്‍ട്ടിസ്റ്റ് പ്രസാദ്, ജില്ലാ ട്രഷറര്‍ എസ്. ചിത്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.