Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Proud Victory

Pathanamthitta

അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം: ഡി​സി​സി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് അ​സം​ബ്‌​ളി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ന്നി​യി​ൽ ഒ​ഴി​കെ നാ​ലി​ട​ത്തും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ച്ച​തി​ന് വോ​ട്ട​ർ​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കോ​ന്നി​യി​ൽ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച്ച​വ​യ്ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നം ഉ​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ പ​റ​ഞ്ഞു.

കോ​ന്നി​യി​ൽ ഒ​രി​ക്ക​ലു​മി​ല്ലാ​ത്ത ത​ര​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​താ​യും പ്ര​വ​ർ​ത്ത​ക​ർ​ക്കും വോ​ട്ട് ചെ​യ്ത വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തോ​ൽ​വി​യു​ടെ കാ​ര​ണം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.
സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ​യും ജി​ല്ല​യി​ലും യു​ഡി​എ​ഫി​ന്റെ വി​സ്മ​യ​ക​ര​വും തി​ള​ക്ക​മാ​ർ​ന്ന​തു​മാ​യ വി​ജ​യ​ത്തി​ൽ ഡി​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ആ​ഹ്ലാ​ദ​വും സ​ന്തോ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up