പത്തനംതിട്ട: ജില്ലയിലെ അഞ്ച് അസംബ്ളി നിയോജക മണ്ഡലങ്ങളിൽ കോന്നിയിൽ ഒഴികെ നാലിടത്തും യുഡിഎഫ് സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തിൽ വോട്ട് ചെയ്ത് വിജയിപ്പിച്ചതിന് വോട്ടർമാർക്കും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
കോന്നിയിൽ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും സിറ്റിംഗ് എംഎൽഎയ്ക്കെതിരേ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കുവാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കോന്നിയിൽ ഒരിക്കലുമില്ലാത്ത തരത്തിൽ യുഡിഎഫ് പ്രവർത്തകർ ഐക്യത്തോടെ പ്രവർത്തിച്ചതായും പ്രവർത്തകർക്കും വോട്ട് ചെയ്ത വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. തോൽവിയുടെ കാരണം വിശദമായി പരിശോധിക്കും.
സംസ്ഥാനത്ത് ഒട്ടാകെയും ജില്ലയിലും യുഡിഎഫിന്റെ വിസ്മയകരവും തിളക്കമാർന്നതുമായ വിജയത്തിൽ ഡിസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആഹ്ലാദവും സന്തോഷവും രേഖപ്പെടുത്തി.
Tags : nattu vishesham A proud victory DCC