കനത്ത മഴയെതുടർന്ന് കുന്നൂർ - പർലിയാർ മലയോരപാതയിൽ രൂപപ്പെട്ട വെള്ളച്ചാട്ടം. നിരവധി വെള്ളച്ചാട്ടങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.
കുന്നൂർ: നീലഗിരി ജില്ലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മലനിരകളിൽ രൂപംകൊണ്ട വെള്ളച്ചാട്ടങ്ങൾ വെളുത്ത പുകയോടെ ശക്തിയായി കുതിച്ചൊഴുകുന്നു. പച്ചപ്പു നിറഞ്ഞ മലകളും വനമേഖലകളും മേഘക്കൂട്ടങ്ങളും പാറക്കെട്ടുകൾക്കിടയിലൂടെ ആർത്തിരമ്പുന്ന അരുവികളും ഈ പ്രദേശത്തിന്റെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ടെങ്കിലും ഈ മനോഹര കാഴ്ചകൾ നേരിൽ കാണാൻ വിനോദസഞ്ചാരികൾക്ക് സാധിക്കുന്നില്ല.
കുന്നൂർ - മേട്ടുപാളയം പാത അടച്ചിട്ടിരിക്കുന്നതിനാൽ അവിടത്തെ ജനങ്ങളും വ്യാപാരികളും ബദൽപാതകൾ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. റോഡ് നന്നാക്കൽ ജോലികൾ എത്രയും വേഗം പൂർത്തിയാക്കി ഗതാഗതം സുരക്ഷിതമായി പുനഃസ്ഥാപിക്കണമെന്നാണ് പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രധാന ആവശ്യം.
Tags : Waterfalls Nattuvishesham DistrictNews