സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പായം മണ്ഡലം സമ്മേളനം ടി.കെ. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: വ്യത്യസ്ത രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ വിഘടിച്ചുനിൽക്കുന്നതിനു പകരം ഒരുമിച്ചുനിന്നാൽ പെൻഷൻകാരെ അവഗണിക്കാൻ കേരളത്തിലെ ഒരു ഭരണ നേതൃത്വത്തിനും സാധിക്കില്ലെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) പായം മണ്ഡലം 42-ാം വാർഷിക സമ്മേളനം ഇരിട്ടി കെഎസ്എസ്പിഎ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് തുടക്കം കുറിച്ച് മണ്ഡലം പ്രസിഡന്റ് സി. നാരായണൻ പതാക ഉയർത്തി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിന്നി ജോസഫ് പ്രവർത്തന റിപ്പോർട്ടും കുര്യൻ ദേവസ്യ വരവു-ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. വർഗീസ് വിശദീകരിച്ചു. പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങളും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളും സമ്മേളനം ചർച്ച ചെയ്തു. കെ.ജെ. ജെയ്സൺ, ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ കോയിറ്റി, പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ, ടോം മാത്യു, വി. ബാലകൃഷ്ണൻ, കെ.പി.കെ. കുട്ടികൃഷ്ണൻ, പി.ടി. വർക്കി, കെ. തമ്പാൻ, വി.വി. ചാത്തുക്കുട്ടി നമ്പ്യാർ, കെ. സുപ്രിയ, ഫിലോമിന കക്കാട്ടിൽ, ജാൻസി തോമസ്, പി.വി. മറിയാമ്മ എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ദാവൂദ് തെരഞ്ഞെടുപ്പ് നടപടികൾക്കു നേതൃത്വം നൽകി.
പേരാവൂർ നിയോജകമണ്ഡലം സമ്മേളനം ഈമാസം മൂന്നാം വാരം ഇരിട്ടിയിലും സംസ്ഥാന സമ്മേളനം ജനുവരി 17, 18, 19 തീയതികളിൽ എറണാകുളം കളമശേരിയിലും നടക്കും. ഭാരവാഹികൾ: കുര്യൻ ദേവസ്യ-പ്രസിഡന്റ്, സി. നാരായണൻ, പി.വി. അന്നമ്മ-വൈസ് പ്രസിഡന്റുമാർ, കെ. രാമചന്ദ്രൻ-സെക്രട്ടറി, ജാൻസി തോമസ്-ജോയിന്റ് സെക്രട്ടറി, ബിന്നി ജോസഫ്-ട്രഷറർ. വനിതാഫോറം: സോളി ഫ്രാൻസിസ്-പ്രസിഡന്റ്, ബീന മേരി-സെക്രട്ടറി.
Tags : pensioners Nattuvishesham DistrictNews