x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ "ചെ​ക്ക്'

വെബ്ഡെസ്ക്
Published: November 15, 2026 06:50 AM IST | Updated: November 15, 2026 06:50 AM IST

ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ബ​സു​ക​ൾ നി​ർ​ത്തി​യ​തു​മൂ​ലം കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര ബ​സ് പു​റ​ത്തേ​ക്ക് പോ​കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്നു.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും പ​തി​വാ​കു​ന്നു. ഇ​തു​മൂ​ലം കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കാ​ല​ങ്ങ​ളാ​യു​ള്ള ഈ ​കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ഗ​ര​ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​വ​ർ​ക്കോ ട്രാ​ഫി​ക് പൊ​ലി​സി​നോ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഇ​വി​ട​ത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്ന​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ട്രാ​ഫി​ക് പൊ​ലി​സ് വ​ന്ന് നി​യ​ന്ത്രി​ക്കു​മെ​ങ്കി​ലും വീ​ണ്ടും പ​ഴ​യ​പ​ടി ത​ന്നെ​യാ​ണ് ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ക​വാ​ടം മു​ഴു​വ​ൻ ത​ട​സ​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ നി​ർ​ത്തു​മ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് പു​റ​ത്തേ​ക്കു​വ​രാ​ൻ കാ​ത്തു​നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. വ​ലി​യ ശ​ബ്ദ​ത്തി​ൽ ഹോ​ൺ മു​ഴ​ക്കി ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി നാ​ലും അ​ഞ്ചും സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​വി​ടെ നി​ർ​ത്തു​ക​യാ​ണ്. ബ​സ് യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് മു​ട്ടി മു​ട്ടി​യി​ല്ല എ​ന്ന​നി​ല​യി​ലാ​ണ് ഓ​രോ ബ​സും കു​തി​ച്ചു​വ​രു​ന്ന​ത്.

തി​ര​ക്കു​ള്ള​സ​മ​യ​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം മൂ​ന്നും നാ​ലും ബ​സു​ക​ൾ റോ​ഡ് കൈ​യ​ട​ക്കി​നി​ർ​ത്തു​ന്ന​തോ​ടെ പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ട്ടു​പോ​കാ​നു​മാ​കു​ന്നി​ല്ല. കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കും പോ​കു​ന്ന ബ​സു​ക​ൾ​ക്കും ഇ​ത് ത​ട​സ​മാ​കു​ന്നു. കൂ​ടാ​തെ, കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ ക​ട​ക​ൾ​ക്ക് മു​ന്നി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തോ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റും ബ​സു​ക​ളെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു.

ബ​സ്‌​സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ കാ​ത്തി​രു​പ്പു​കേ​ന്ദ്രം കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ട് മാ​റ്റി​സ്ഥാ​പി​ച്ചാ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. ‎ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ട്രാ​ഫി​ക് പൊ​ലി​സ് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി​ക്ക് മു​ന്നി​ൽ ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​ന​ധി​കൃ​ത സ്റ്റോ​പ്പു​ക​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സി​റ്റി ട്രാ​ഫി​ക് പൊ​ലി​സും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Private buses 'check Nattuvishesham DistrictNews

Recent News

Corehub Up