ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കോവൈ ഡയബറ്റിസ് സ്പെഷ്യലിസ്റ്റ് സെന്റർ ആൻഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്കത്തൺ.
കോയമ്പത്തൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കോവൈ ഡയബറ്റിസ് സ്പെഷ്യലിസ്റ്റ് സെന്റർ ആൻഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ വാക്കത്തൺ സംഘടിപ്പിച്ചു. പ്രമേഹത്തിനെതിരെ നേരത്തെയുള്ള നടപടി എന്ന സന്ദേശമുയർത്തിയാണ് റാലി നടത്തിയത്.
കോവൈ ഡയബറ്റിസ് സ്പെഷ്യലിസ്റ്റ് സെന്റർ ആൻഡ് ഹോസ്പിറ്റൽ, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3206, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോയമ്പത്തൂർ ശാഖ, ആർഎസ്എസ്ഡിഐ തമിഴ്നാട് ശാഖ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഡയബറ്റിസ് അവയർനസ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. രാംനഗറിലെ ആശുപത്രിക്കുമുന്നിൽ നിന്നാരംഭിച്ച വാക്കത്തൺ വിവേകാനന്ദ റോഡ്, ഹോട്ടൽ സിറ്റി ടവർ, ഡോ. നഞ്ചപ്പ റോഡ് വഴി നെഹ്റു സ്റ്റേഡിയത്തിൽ സമാപിച്ചു.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3206 ഗവർണർ ആർ. എസ്. മാരുതി വാക്കത്തൺ ഉദ്ഘാടനം ചെയ്തു. 2028-29 വർഷത്തെ ഡിസ്ട്രിക്ട് ഗവർണർ സഞ്ജീവ് കുമാർ, റോട്ടറി ഡിസ്ട്രിക്ട് 3206 ഡയറക്ടറും മുൻ എയർ വൈസ് മാർഷലുമായ ഡോ.എൻ.വി. ജയകുമാർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോയമ്പത്തൂർ ചാപ്റ്റർ പ്രസിഡന്റ് ഡോ.പി. കോസൽ റാം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 750-ഓളം പേർ വാക്കത്തണിൽ പങ്കെടുത്തു.