x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക പ്രമേഹ ദിനാചരണം വാക്കത്തൺ നടത്തി

വെബ്ഡെസ്ക്
Published: November 15, 2026 07:26 AM IST | Updated: November 15, 2026 07:26 AM IST

ലോ​ക പ്ര​മേ​ഹ​ദി​നത്തോടനുബന്ധിച്ച് നടന്ന വാ​ക്ക​ത്ത​ണ്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഫി​റോ​സ് എം. ​ഷ​ഫീ​ഖ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യുന്നു.

പാ​ല​ക്കാ​ട്: ലോ​ക പ്ര​മേ​ഹ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രി​നി​റ്റി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ക​ണ്ണാ​ശു​പ​ത്രി, ഐഎംഎ പാ​ല​ക്കാ​ട്, പാ​ല​ക്കാ​ട് ഡ​യ​ബ​റ്റി​ക് സെ​ന്‍റ​ർ, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട്, ഫോ​ർ​ട്ട് വാ​ക്കേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​ക്ക​ത്തണും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും പ്ര​മേ​ഹ ബോ​ധ​വ​ത്കര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

മേ​ഴ്സി കോ​ളജ്, അ​ക​ത്തേ​ത്ത​റ എ​ൻഎ​സ്എ​സ് എ​ൻ​ജി​നീ​യ​റി​ംഗ് കോ​ളജ്, പ​ത്തി​രി​പ്പാ​ല സ​ദ​നം കു​മാ​ര​ൻ കോ​ളജ്, ഒ​റ്റ​പ്പാ​ലം എ​ൻഎ​സ്എ​സ് കോ​ളജ്, ആ​ല​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ളജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്തണി​ൽ വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ പാ​ല​ക്കാ​ട് ഫോ​ർ​ട്ട് മൈ​താ​ൻ ക​വാ​ട​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്തണ്‍ പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഫി​റോ​സ് എം. ​ഷ​ഫീ​ഖ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ട്രി​നി​റ്റി ഹെ​ൽ​ത്ത് സ്ഥാ​പ​ക​നും മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സു​നി​ൽ ശ്രീ​ധ​ർ, ട്രി​നി​റ്റി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ക​ണ്ണാ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മൃ​ദു​ല സു​നി​ൽ, പാ​ല​ക്കാ​ട് ഡ​യ​ബ​റ്റി​ക് സെ​ന്‍റ​റി​ലെ പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.എ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ഐഎംഎ പാ​ല​ക്കാ​ട് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ.എ​ൻ.​എം. അ​രു​ണ്‍, പ്ര​സി​ഡ​ന്‍റ് ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി, യൂ​റോ​ള​ജി​സ്റ്റ് ഡോ. ​പ്ര​വീ​ണ്‍​ദാ​സ്, ഫോ​ർ​ട്ട് വാ​ക്കേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് റി​ട്ട. ഡി​വൈഎ​സ്പി ​കാ​സിം, സെ​ക്ര​ട്ട​റി അ​ഡ്വ.ടി.​എ​സ്. രാ​ജേ​ഷ് കു​മാ​ർ, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റ് സാ​ബു പി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പങ്കെടുത്തു.
ഫോ​ർ​ട്ട് മൈ​താ​ൻ ക​വാ​ട​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്തോ​ണ്‍ ഐഎംഎ ഹാ​ളി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും പ്ര​മേ​ഹ ബോ​ധ​വ​ത്കര​ണ ക്ലാ​സും ജി​ല്ലാ ക​ള​ക്ട​ർ കെ. സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Walkathon held to mark Nattuvishesham DistrictNews

Recent News

Corehub Up