Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A. Suresh

വി​എ​സി​ന്‍റെ മു​ൻ പി​എ എ. ​സു​രേ​ഷ് കോ​ൺ​ഗ്ര​സി​ൽ

പാ​​​ല​​​ക്കാ​​​ട്: മു​​​ൻ ​മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മു​​​ന്‍ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ. ​​​സു​​​രേ​​​ഷ് കോ​​​ണ്‍​ഗ്ര​​​സി​​​ല്‍. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പാ​​​ല​​​ക്കാ​​​ട് ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ത​​​ങ്ക​​​പ്പ​​​ന്‍ എ.​​​സു​​​രേ​​​ഷി​​​നെ അം​​​ഗ​​​ത്വം ന​​​ല്‍​കി സ്വീ​​​ക​​​രി​​​ച്ചു. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ മ​​​ല​​​ന്പു​​​ഴ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി സു​​​രേ​​​ഷി​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

വി​​​എ​​​സി​​​ന്‍റെ നി​​​ഴ​​​ലാ​​​യി ഏ​​​റെ​​​ക്കാ​​​ലം പ്ര​​​വ​​​ര്‍​ത്തി​​​ച്ച എ. ​​​സു​​​രേ​​​ഷി​​​ലൂ​​​ടെ മ​​​ല​​​മ്പു​​​ഴ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ വ​​​ലി​​​യ​​​തോ​​​തി​​​ല്‍ വോ​​​ട്ടു വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നാ​​ണു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ ചേ​​​രു​​​ന്ന​​​തു താ​​​ന്‍ സ്വ​​​യ​​​മെ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്നും നേ​​​തൃ​​​ത്വം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ട​​​ല്ല തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്നും സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തേ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി സ​​​തീ​​​ശ​​​ന്‍ ന​​​യി​​​ച്ച പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യു​​​ടെ പാ​​​ല​​​ക്കാ​​​ട്ടെ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സു​​​രേ​​​ഷ് പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. സി​​​പി​​​എ​​​മ്മു​​​മാ​​​യു​​​ള്ള ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച സു​​​രേ​​​ഷ് മ​​​റ്റു പാ​​​ര്‍​ട്ടി​​​ക​​​ളി​​​ലേ​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​തീ​​​രു​​​മാ​​​നം തി​​​രു​​​ത്തി​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ലേ​​​ക്കു വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ല​​​ന്പു​​​ഴ​​​യി​​​ൽ കൈ ​​​ചി​​​ഹ്ന​​​ത്തി​​​ല്‍ അ​​​ല്ലാ​​​തെ മ​​​ത്സ​​​രി​​​ച്ചാ​​​ല്‍ വോ​​​ട്ടു​​​കു​​​റ​​​യു​​​മെ​​​ന്നു നേ​​​ര​​​ത്തേ പാ​​​ര്‍​ട്ടി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സു​​​രേ​​​ഷി​​​ന് അം​​​ഗ​​​ത്വം ന​​​ൽ​​​കി പാ​​​ര്‍​ട്ടി​​​ചി​​​ഹ്നം ന​​​ല്‍​കാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​വി​​​കാ​​​ര വോ​​​ട്ടു​​​ക​​​ള്‍ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു പോ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍​കൂ​​​ടി​​​യാ​​​ണ് എ. ​​​സു​​​രേ​​​ഷ് കൈ ​​​ചി​​​ഹ്ന​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി മ​​​ല​​​മ്പു​​​ഴ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്താ​​​ണ്.

Latest News

Corehub Up