Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.N. Radhakrishnan

പാതിവില വാഹന തട്ടിപ്പ്; എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന​​​ട​​​ക്കം ആ​​​റു പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്

വൈ​​​പ്പി​​​ൻ : പാ​​​തി​​​വി​​​ല​​​യ്ക്ക് പു​​​തി​​​യ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​നം ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് പ​​​ണം ത​​​ട്ടി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും മ​​​റ്റ് അ​​​ഞ്ചു​​​പേ​​​ർ​​​ക്കു​​​മെ​​​തി​​​രേ ഞാ​​​റ​​​യ്ക്ക​​​ൽ പോ​​​ലീ​​​സ് വ​​​ഞ്ച​​​നാ​​​ക്കു​​​റ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്തു.

രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ കൂ​​​ടാ​​​തെ ന​​​ന്ദ​​​കു​​​മാ​​​ർ, സു​​​നി​​​ൽ, കെ.​​​ടി. ബി​​​നീ​​​ഷ് ,അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ൻ, അ​​​ന​​​ന്ത​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​ണ്.

ഞാ​​​റ​​​ക്ക​​​ൽ പെ​​​രു​​​മ്പി​​​ള്ളി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ രാ​​​മ​​​സ്വാ​​​മി - ഇ​​​ന്ദു​​​മ​​​തി ദ​​​മ്പ​​​തി​​​ക​​​ൾ ഞാ​​​റ​​​ക്ക​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. പാ​​​തി​​​വി​​​ല‌​​​യ്ക്ക് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം ന​​​ൽ​​​കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത് 2024 മാ​​​ർ​​​ച്ച് 18ന് ​​​ദ​​​മ്പ​​​തി​​​ക​​​ളി​​​ൽ നി​​​ന്നു ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് മു​​​ഖേ​​​ന 63500 രൂ​​​പ കൈ​​​പ്പ​​​റ്റി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഒ​​​ന്ന​​​ര വ​​​ർ​​​ഷം പി​​​ന്നി​​​ട്ടി​​​ട്ടും വാ​​​ഹ​​​ന​​​മോ ന​​​ൽ​​​കി​​​യ പ​​​ണ​​​മോ തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​തെ വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​വ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Latest News

Corehub Up