വൈപ്പിൻ : പാതിവിലയ്ക്ക് പുതിയ ഇരുചക്ര വാഹനം നൽകാമെന്നു പറഞ്ഞ് പണം തട്ടിയ സംഭവത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എൻ. രാധാകൃഷ്ണനും മറ്റ് അഞ്ചുപേർക്കുമെതിരേ ഞാറയ്ക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
രാധാകൃഷ്ണനെ കൂടാതെ നന്ദകുമാർ, സുനിൽ, കെ.ടി. ബിനീഷ് ,അനന്തകൃഷ്ണൻ, അനന്തകുമാർ എന്നിവരും കേസിലെ പ്രതികളാണ്.
ഞാറക്കൽ പെരുമ്പിള്ളി സ്വദേശികളായ രാമസ്വാമി - ഇന്ദുമതി ദമ്പതികൾ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ കോടതി നിർദേശത്തെത്തുടർന്നാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പാതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നു വാഗ്ദാനം ചെയ്ത് 2024 മാർച്ച് 18ന് ദമ്പതികളിൽ നിന്നു ബാങ്ക് അക്കൗണ്ട് മുഖേന 63500 രൂപ കൈപ്പറ്റിയിരുന്നു.
എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും വാഹനമോ നൽകിയ പണമോ തിരിച്ചുനൽകാതെ വന്നതിനെത്തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.
Tags : A.N. Radhakrishnan Half price vehicle scam