Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AAP Leaders

എ​എ​പി​യി​ൽ വ​ൻ കൊ​ഴി​ഞ്ഞു​പോ​ക്ക്; സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ച​ണ്ഡീ​ഗ​ഢ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പ​ഞ്ചാ​ബി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യി മൂ​ന്ന് പ്ര​മു​ഖ നേ​താ​ക്ക​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ര​ണ്ട് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും ഒ​രു മു​ൻ എം​എ​ൽ​എ​യും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​ണ് ബി​ജെ​പി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

നി​ല​വി​ലെ എം​എ​ൽ​എ​മാ​രാ​യ ഹ​ർ​മീ​ത് സിം​ഗ് പ​ഥാ​ൻ​മ​ജ്റ, ചേ​ത​ൻ സിം​ഗ് ജൗ​ര​മ​ജ്റ, മു​ൻ എം​എ​ൽ​എ ക​ൻ​വ​ർ വി​ജ​യ് പ്ര​താ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്. അ​മൃ​ത്സ​ർ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ക​ൻ​വ​ർ വി​ജ​യ് പ്ര​താ​പ് സിം​ഗ് ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചി​രു​ന്നു.

2025 ജൂ​ൺ 29ന് ​ഇ​ദ്ദേ​ഹ​ത്തെ എ​എ​പി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​പി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​മാ​രാ​യ ഹ​ർ​മീ​ത് സിം​ഗ് പ​ഥാ​ൻ​മ​ജ്റ​യും ചേ​ത​ൻ സിം​ഗ് ജൗ​ര​മ​ജ്റ​യും എ​എ​പി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ത്. ഇ​വ​രെ എം​എ​ൽ​എ സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭാ സ്പീ​ക്ക​റെ സ​മീ​പി​ക്കു​മെ​ന്ന് എ​എ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 40 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് എ​എ​പി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നേ​താ​ക്ക​ളു​ടെ കൂ​ടു​മാ​റ്റം. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​മെ​ന്നാ​ണ് ബി​ജെ​പി വ​ക്താ​വ് ജ​യ്വീ​ർ ഷെ​ർ​ഗി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

Latest News

Corehub Up