Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Revolution

എ​​​ഐ വി​​​പ്ല​​​വ​​​വും അ​​​സ്തി​​​ത്വ ഭീ​​​ഷ​​​ണി​​​യും

എ​​​​ഐ ന​​​​മ്മ​​​​ളെ​​​​യെ​​​​ല്ലാ​​​​വ​​​​രെ​​​​യും കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​മോ? സ​​​​മീ​​​​പ​​​​ഭാ​​​​വി​​​​യി​​​​ൽ എ​​​​ഐ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യെ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു തു​​​​ട​​​​ച്ചു​​​​നീ​​​​ക്കു​​​​മോ? മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​സ്തി​​​​ത്വ ഭീ​​​​ഷ​​​​ണി​​​​ക​​​​ളി​​​​ൽ എ​​​​ഐ​​​​യെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന​​​​ത് ഒ​​​​രു വി​​​​ഭാ​​​​ഗം ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ​​​​യും എ​​​​ഐ ക​​​​മ്പ​​​​നി​​​​ക​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​രു​​​​ടെ​​​​യും അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്തെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.

എ​​​​ന്നാ​​​​ൽ, മു​​​​ൻ​​​​നി​​​​ര എ​​​​ഐ ക​​​​മ്പ​​​​നി​​​​യാ​​​​യ ആ​​​​ന്ത്രോ​​​​പി​​​​ക്കി​​​​ലെ യു​​​​വ ഗ​​​​വേ​​​​ഷ​​​​ക​​​​ൻ ജേ​​​​ക്ക​​​​ബ് കോ​​​​ക്സ​​​​ൺ സെ​​​​പ്റ്റം​​​​ബ​​​​ർ ആ​​​​ദ്യം ജോ​​​​ലി രാ​​​​ജി​​​​വ​​​​ച്ചു​​​​കൊ​​​​ണ്ടു ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണ് ഇ​​​​തി​​​​നെ ആ​​​​ഗോ​​​​ള ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കിയ​​​​ത്. എ​​​​ഐ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ൾ, ഈ ​​​​ദ​​​​ശ​​​​ക​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ അ​​​​തു ന​​​​മ്മ​​​​ളെ​​​​യെ​​​​ല്ലാം കൊ​​​​ല്ലു​​​​മെ​​​​ന്ന് ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യി വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജേ​​​​ക്ക​​​​ബ് കോ​​​​ക്സ​​​​ണിന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. ഓ​​​​പ്പ​​​​ൺ എ​​​​ഐ​​​​യി​​​​ലും ആ​​​​ന്ത്രോ​​​​പി​​​​ക്കി​​​​ലും ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ജേ​​​​ക്ക​​​​ബ് കോ​​​​ക്സ​​​​ൺ എ​​​​ഐ ക​​​​മ്പ​​​​നി​​​​ക​​​​ൾ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​വ​​​​ർ ന​​​​മ്മു​​​​ടെ ജീ​​​​വി​​​​തം​​​​കൊ​​​​ണ്ടു ചൂ​​​​താ​​​​ട്ടം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ജേ​​​​ക്ക​​​​ബ് കോ​​​​ക്സ​​​​ണി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന സൃ​​​​ഷ്‌​​​​ടി​​​​ച്ച പ്ര​​​​ക​​​​മ്പ​​​​നം ഇ​​​​പ്പോ​​​​ഴും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ആ​​​​ധു​​​​നി​​​​ക​​​​ലോ​​​​കം അ​​​​സ്തി​​​​ത്വ​​​​പ​​​​ര​​​​മാ​​​​യ നി​​​​ര​​​​വ​​​​ധി ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്. ആ​​​​ണ​​​​വയു​​​​ദ്ധം, മാ​​​​ര​​​​ക​​​​മാ​​​​യ പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, പാ​​​​രി​​​​സ്ഥി​​​​തി​​​​ക ത​​​​ക​​​​ർ​​​​ച്ച, ഛിന്ന​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ അ​​​​വ​​​​യി​​​​ൽ ചി​​​​ല​​​​താ​​​​ണ്. ഈ ​​​​നി​​​​ര​​​​യി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​പ്പോ​​​​ൾ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യും ക​​​​ട​​​​ന്നു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ന്മൂ​​​​ല​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ൾ എ​​​​ത്ര​​​​മാ​​​​ത്രം?

എ​​​​ഐ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യെ തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​ൻ എ​​​​ത്ര​​​​മാ​​​​ത്രം സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്? ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​ഐ വി​​​​ദ​​​​ഗ്ധ​​​​ർ വ്യ​​​​ത്യ​​​​സ്ത അ​​​​ഭി​​​​പ്രാ​​​​യ​​​​ക്കാ​​​​രാ​​​​ണ്. ഈ ​​​​പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും വ​​​​ന്യ​​​​മാ​​​​യ അ​​​​നു​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്.

യു​​​​കെ​​​​യി​​​​ലെ എ​​​​ഐ സെ​​​​ക്യൂ​​​​രി​​​​റ്റി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച 2026ലെ ​​​​ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​ഐ സേ​​​​ഫ്റ്റി റി​​​​പ്പോ​​​​ർ​​​​ട്ട് നി​​​​ല​​​​വി​​​​ലു​​​​ള്ള എ​​​​ഐ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ക​​​​ട​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ൽ എ​​​​ഐ അ​​​​പ​​​​ക​​​​ട​​​​ര​​​​മാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് മെ​​​​റ്റാ സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സു​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​ക്കു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത ഒ​​​​രു സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​നം അ​​​​തി​​​​വേ​​​​ഗം പി​​​​റ​​​​വി​​​​യെ​​​​ടു​​​​ത്തു കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് എ​​​​ന്ന ചി​​​​ന്ത​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് എ​​​​ഐ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യെ സ​​​​മീ​​​​പ​​​​ഭാ​​​​വി​​​​യി​​​​ൽ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യു​​​​മെ​​​​ന്ന പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ഭ​​​​വം.

ഉ​​​​ന്മൂ​​​​ല​​​​നം പ​​​​ല​​​​വി​​​​ധം

മ​​​​നു​​​​ഷ്യ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ ക​​​​ട​​​​ക്കു​​​​ന്ന തെ​​​​മ്മാ​​​​ടി എ​​​​ഐ​​​​യ്ക്ക് പ​​​​ല മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും മ​​​​നു​​​​ഷ്യ​​​​രെ അ​​​​തി​​​​വേ​​​​ഗം ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യാ​​​​നാ​​​​കും. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും പ​​​​ട​​​​രു​​​​ന്ന മാ​​​​ര​​​​ക രോ​​​​ഗാ​​​​ണു​​​​ക്ക​​​​ളെ​​​​യും അ​​​​ത്യ​​​​ന്തം വി​​​​ഷ​​​​മ​​​​യമാ​​​​യ രാ​​​​സാ​​​​യു​​​​ധ​​​​ങ്ങ​​​​ളെ​​​​യും ജൈ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ളെ​​​​യും സൂ​​​​പ്പ​​​​ർ എ​​​​ഐ​​​​ക്കു വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​കും. ഭാ​​​​വി​​​​യി​​​​ലെ യു​​​​ദ്ധ​​​​ങ്ങ​​​​ൾ അ​​​​ത്യ​​​​ന്തം വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കും.

പ​​​​വ​​​​ർ​​​​ഗ്രി​​​​ഡു​​​​ക​​​​ൾ, ജ​​​​ല​​​​വി​​​​ത​​​​ര​​​​ണം, ഭ​​​​ക്ഷ്യ​​​​ശൃം​​​​ഖ​​​​ല, അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ മേ​​​​ഖ​​​​ല എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​കും. എ​​​​ഐ ഒ​​​​രു ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മ​​​​ല്ല, അ​​​​തൊ​​​​രു ചി​​​​ന്തി​​​​ക്കു​​​​ന്ന ഏ​​​​ജ​​​​ന്‍റാ​​​​ണെ​​​​ന്ന് ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ൻ യു​​​​വാ​​​​ൽ നോ​​​​ഹ ഹ​​​​രാ​​​​രി പ​​​​റ​​​​യു​​​​ന്നു. ബ്യൂ​​​​റോ​​​​ക്ര​​​​സി, തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ൽ പ്ര​​​​ക്രി​​​​യ, മാ​​​​ന​​​​വി​​​​ക സം​​​​സ്കാ​​​​രം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം കാ​​​​ല​​​​ക്ര​​​​മേ​​​​ണ എ​​​​ഐ​​​​യു​​​​ടെ സ​​​​മ്പൂ​​​​ർ​​​​ണ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​കും. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത മ​​​​താ​​​​ത്മ​​​​ക മൂ​​​​ല്യ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടും. ഇ​​​​ന്നു കാ​​​​ണു​​​​ന്ന നാ​​​​ഗ​​​​രി​​​​ക​​​​ത​​​​യു​​​​ടെ സ​​​​മ്പൂ​​​​ർ​​​​ണ ത​​​​ക​​​​ർ​​​​ച്ച​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​​​മേ​​​​ൽ മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മെ​​​​ല്ലാം എ​​​​ഐ ഭീ​​​​ഷ​​​​ണി​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

ആ​​​​രെ​​​​ങ്കി​​​​ലും അ​​​​തു നി​​​​ർ​​​​മി​​​​ച്ചാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രും മ​​​​രി​​​​ക്കും

എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണ് എ​​​​ഐ​​​​യു​​​​ടെ അ​​​​തി​​​​വേ​​​​ഗ വ​​​​ള​​​​ർ​​​​ച്ച ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന അ​​​​സ്തി​​​​ത്വ ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ? ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച, “ആ​​​​രെ​​​​ങ്കി​​​​ലും അ​​​​തു നി​​​​ർ​​​​മി​​​​ച്ചാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രും മ​​​​രി​​​​ക്കും (ഇ​​​​ഫ് എ​​​​നി​​​​വ​​​​ൺ ബി​​​​ൽ​​​​ഡ്സ് ഇ​​​​റ്റ്, എ​​​​വ​​​​രി വ​​​​ൺ ഡൈ​​​​സ്.

വൈ ​​​​സൂ​​​​പ്പ​​​​ർ ഹ്യു​​​​മ​​​​ൻ എ​​​​ഐ വി​​​​ൽ കി​​​​ൽ അ​​​​സ് ഓ​​​​ൾ)” എ​​​​ന്ന പു​​​​സ്ത​​​​കം ലോ​​​​ക​​​​ശ്ര​​​​ദ്ധ നേ​​​​ടി​​​​യി​​​​രു​​​​ന്നു. മെ​​​​ഷീ​​​​ൻ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സ്ഥാ​​​​പ​​​​ക​​​​നാ​​​​യ എ​​​​ലീ​​​​സ​​​​ർ യു​​​​ഡ്കോ​​​​വ്‌​​​​സ്‌​​​​കി​​​​യും അ​​​​തി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റ് നേ​​​​റ്റ് സോ​​​​റ​​​​സു​​​​മാ​​​​ണ് ര​​​​ച​​​​യി​​​​താ​​​​ക്ക​​​​ൾ. നി​​​​ല​​​​വി​​​​ലു​​​​ള്ള എ​​​​ഐ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത​​​​ ഘ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ജ​​​​ന​​​​റ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ലേ​​​​ക്കും അ​​​​ന്തി​​​​മ​​​​മാ​​​​യി മ​​​​നു​​​​ഷ്യ​​​​രേക്കാ​​​​ൾ അ​​​​തീ​​​​വ ബു​​​​ദ്ധി​​​​ശാ​​​​ലി​​​​യാ​​​​യ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ലേ​​​​ക്കും അ​​​​തി​​​​വേ​​​​ഗം വ​​​​ള​​​​രും.

മ​​​​നു​​​​ഷ്യ​​​​രേ​​​​ക്കാ​​​​ൾ ബു​​​​ദ്ധി​​​​ കു​​​​റ​​​​ഞ്ഞ ജീ​​​​വി​​​​ക​​​​ളെ മ​​​​നു​​​​ഷ്യ​​​​ർ വം​​​​ശ​​​​നാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ട​​​​തു​​​​പോ​​​​ലെ അ​​​​തി​​​​ബു​​​​ദ്ധി​​​​മാ​​​​നാ​​​​യ കൃ​​​​ത്രി​​​​മ സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഭാ​​​​വി​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​വ​​​​ർ​​​​ഗ​​​​ത്തെ തു​​​​ട​​​​ച്ചു​​​​നീ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പു​​​​സ്ത​​​​ക​​​​ത്തി​​​​ലെ വാ​​​​ദം. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സൂ​​​​പ്പ​​​​ർ കൃ​​​​ത്രി​​​​മ​​​​ബു​​​​ദ്ധി​​​​യെ മ​​​​നു​​​​ഷ്യ​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യും പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ട്ടും ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു ഭ​​​​യാ​​​​ന​​​​ക​​​​മാം​​​​വി​​​​ധം ദു​​​​ഷ്ക​​​​ര​​​​മാ​​​​ണ്.

സൂ​​​​പ്പ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ലേ​​​​ക്ക്

എ​​​​ഐ എ​​​​പ്പോ​​​​ഴും അ​​​​തി​​​​നേക്കാ​​​​ൾ മി​​​​ക​​​​ച്ച പ​​​​തി​​​​പ്പി​​​​നെ നി​​​​ർ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടേ​​​​യി​​​​രി​​​​ക്കും. സൂ​​​​പ്പ​​​​ർ കൃ​​​​ത്രി​​​​മ​​​​ബു​​​​ദ്ധി​​​​ക്ക് ആ​​​​വ​​​​ർ​​​​ത്ത​​​​ന പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ സ്വ​​​​യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നും (റി​​​​ക​​​​ഴ്സി​​​​വ് സെ​​​​ൽ​​​​ഫ് ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്), സ്വ​​​​യം പ​​​​ക​​​​ർ​​​​പ്പെ​​​​ടു​​​​ക്ക​​​​ൽ, സ്വ​​​​യം സം​​​​ര​​​​ക്ഷ​​​​ണം എ​​​​ന്നി​​​​വ ന​​​​ട​​​​ത്താ​​​​നും ശേ​​​​ഷി​​​​യു​​​​ണ്ട്.

അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടാ​​​​നു​​​​ള്ള മ​​​​നു​​​​ഷ്യ​​​​ശ്ര​​​​മ​​​​ങ്ങ​​​​ളെ അ​​​​തു തോ​​​​ൽ​​​​പി​​​​ക്കും. മ​​​​നു​​​​ഷ്യ​​​​ചി​​​​ന്ത​​​​ക​​​​ൾ​​​​ക്ക് അ​​​​തീ​​​​ത​​​​മാ​​​​യ ബു​​​​ദ്ധി​​​​യു​​​​ടെ വി​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​തു ന​​​​യി​​​​ക്കും. ബു​​​​ദ്ധി​​​​യു​​​​ടെ ഈ ​​​​മ​​​​ഹാ​​​​വി​​​​സ്ഫോ​​​​ട​​​​നം (ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് എ​​​​ക്സ്പ്ലോ​​​​ഷ​​​​ൻ) മ​​​​നു​​​​ഷ്യ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​കാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് നൊ​​​​ബേ​​​​ൽ സ​​​​മ്മാ​​​​ന ജേ​​​​താ​​​​വ് ജെ​​​​ഫ്രി ഹി​​​​ന്‍റ​​​​ൺ അ​​​​ടു​​​​ത്ത​​​​ി​​​​ടെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ഒ​​​​രു ഗ​​​​വേ​​​​ഷ​​​​ണ പ്ര​​​​ബ​​​​ന്ധ​​​​ത്തി​​​​ൽ കു​​​​റി​​​​ക്കു​​​​ന്നു.

സൂ​​​​പ്പ​​​​ർ എ​​​​ഐ 2030ഓ​​​​ടെ വി​​​​ക​​​​സി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഒ​​​​രു വി​​​​ഭാ​​​​ഗം എ​​​​ഐ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ വി​​​​ശ്വാ​​​​സം. മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കു വം​​​​ശ​​​​നാ​​​​ശ ഭീ​​​​ഷ​​​​ണി സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് സൂ​​​​പ്പ​​​​ർ എ​​​​ഐ​​​​ക്ക് നാ​​​​ലു ക​​​​ഴി​​​​വു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രും. പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട സൈ​​​​ബ​​​​ർ- ഭൗ​​​​തി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള സം​​​​യോ​​​​ജ​​​​ന​​​​മാ​​​​ണ് ആ​​​​ദ്യ​​​​ത്തേ​​​​ത്. മ​​​​നു​​​​ഷ്യ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​മി​​​​ല്ലാ​​​​തെ​​​​ത​​​​ന്നെ നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​നു​​​​ള്ള പ്രാ​​​​പ്തി ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​ത്. മ​​​​നു​​​​ഷ്യ​​​​വം​​​​ശ​​​​ത്തി​​​​ന്‍റെ ഉ​​​​ന്മൂ​​​​ല​​​​നം എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ത് എ​​​​ത്തു​​​​ക​​​​യും വേ​​​​ണം. ക​​​​ണ്ടെ​​​​ത്ത​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ മ​​​​നു​​​​ഷ്യ​​​​രെ പ്രേ​​​​രി​​​​പ്പി​​​​ക്കാ​​​​നോ ക​​​​ബ​​​​ളി​​​​പ്പി​​​​ക്കാ​​​​നോ ഉ​​​​ള്ള ക​​​​ഴി​​​​വാ​​​​ണ് നാ​​​​ലാ​​​​മ​​​​ത്തേ​​​​ത്. ഇ​​​​തു നാ​​​​ലും സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം അ​​​​സാ​​​​ധ്യ​​​​മാ​​​​യ അ​​​​തീ​​​​വ​​​​ശ​​​​ക്ത​​​​വും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വു​​​​മാ​​​​യ ഒ​​​​ന്നി​​​​നെ​​​​യാ​​​​യി​​​​രി​​​​ക്കും മ​​​​നു​​​​ഷ്യ​​​​ർ ഭാ​​​​വി​​​​യി​​​​ൽ നേ​​​​രി​​​​ടേ​​​​ണ്ടിവ​​​​രി​​​​ക.

(തു​​​​ട​​​​രും)

Latest News

Corehub Up