Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Technology In Hanging Fencing

Wayanad

തൂ​ക്ക് ഫെ​ൻ​സിം​ഗി​ൽ എ​ഐ സാ​ങ്കേ​തി​കവി​ദ്യ: കാ​ട്ടാ​ന​യെ തു​ര​ത്തി വ​ട​ക്ക​നാ​ട്ടെ ക​ർ​ഷ​ക​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ വ​ട​ക്കാ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ഇ​നി കാ​ട്ടാ​ന​യെ പേ​ടി​ക്കാ​തെ കൃ​ഷി​യി​റ​ക്കാം. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സ്മാ​ർ​ട്ട് ഫെ​ൻ​സിം​ഗി​ൽ ആ​ന ത​ട്ടു​ന്ന​തോ​ടെ എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ക​ർ​ഷ​ക​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് മു​ന്ന​റി​യി​പ്പ് എ​ത്തു​ക​യും ഇ​തോ​ടെ കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ത​ട​യാ​നാ​കു​ന്ന​തു​മാ​ണ് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ. വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ലെ 36 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് സ്മാ​ർ​ട്ട് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യം നേ​രി​ടു​ന്ന മേ​ഖ​ല​യാ​ണ് വ​ട​ക്ക​നാ​ട്. ഇ​തി​നു​പ​രി​ഹാ​ര​മാ​യി കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വ​ട​ക്ക​നാ​ട് ഗ്രാ​മ​ത്തി​നു​ചു​റ്റും ഇ​രു​പ​ത്തി​യൊ​ന്ന് യൂ​ണി​റ്റു​ക​ളാ​യി തി​രി​ച്ച് വ​നം​വ​കു​പ്പ് സ്മാ​ർ​ട്ട് ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് അ​ടു​ത്തി​ടെ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​മു​ക​ളി​ലേ​ക്ക് മ​രം​മ​റി​ച്ചി​ട്ട് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി നാ​ശം വ​രു​ത്തു​ന്ന​ത് തു​ട​ർ​ന്നു. ഇ​തി​ന് എ​ങ്ങ​നെ പ​രി​ഹാ​രം കാ​ണു​മെ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ സ്മാ​ർ​ട്ട് ഫെ​ൻ​സിം​ഗു​മാ​യി കൂ​ട്ടി​ചേ​ർ​ക്കു​ന്ന​ത്. ബ​ത്തേ​രി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​ത്രം സോ​ഫ്റ്റ്വേ​ർ ക​ന്പ​നി മു​ൻ​കൈ​യ്യെ​ടു​ത്താ​ണ് എ​ഐ വി​ദ്യ​കൂ​ടി ചേ​ർ​ത്ത് കാ​ട്ടാ​ന​യെ ത​ട​യു​ന്ന​ത്.

തൂ​ക്ക് ഫെ​ൻ​സിം​ഗി​ലെ വൈ​ദ്യു​തി പ്ര​സ​ര​ണ​ത്തി​ന്‍റെ വ്യ​തി​യാ​നം എ​ഐ സ​ങ്കേ​തി​ക വി​ദ്യ​യി​ലും അ​റി​യും. എ​ന്നാ​ൽ വ​ലി​യ രീ​തി​യി​ൽ വോ​ൾ​ട്ടേ​ജ് വ്യ​തി​യാ​നം സം​ഭ​വി​ച്ചാ​ൽ വേ​ലി​യു​ടെ മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​കും.ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്പോ​ൾ വി​വ​രം ഉ​ട​നെ അ​ത​ത് പ്ര​ദേ​ശ​ത്ത് രൂ​പീ​ക​രി​ച്ച ക​ർ​ഷ​ക​രു​ടെ സം​ഘ​ങ്ങ​ളി​ലെ ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​ർ​ക്കും വ​നം​വ​കു​പ്പി​നും സ​ന്ദേ​ശം ന​ൽ​കും. ഇ​തി​ലൂ​ടെ കാ​ട്ടാ​ന എ​ത്തി​യ കൃ​ത്യ​മാ​യ പ്ര​ദേ​ശം മ​ന​സി​ലാ​ക്കാ​നും വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യം വേ​ഗ​ത്തി​ൽ തേ​ടി ആ​ന കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നു​മു​ന്നേ തു​ര​ത്താ​നും ഇ​തി​ലൂ​ടെ വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്കും.

വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 2025 ന​വം​ബ​റി​ൽ അ​ന്പ​ത് ത​വ​ണ​യാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. സ്മാ​ർ​ട്ട് ഫെ​ൻ​സിം​ഗി​ൽ എ​ഐ സാ​ങ്കേ​തി​വി​ദ്യ കൂ​ട്ടി​ചേ​ർ​ത്ത​തോ​ടെ കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് പ​ത്തി​ൽ താ​ഴെ​യാ​ക്കാ​ൻ ഈ ​ന​വം​ബ​റി​ൽ സാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​മാ​യി കാ​ട്ടാ​ന​യു​ടെ ശ​ല്യം തീ​രെ​ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​നെ സം​ബ​ന്ധി​ച്ചും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. നെ​ൽ​ച്ചെ​ടി​ക​ൾ ക​തി​രി​ട്ട് നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് സ്ഥാ​പി​ച്ച എ​ഐ സാ​ങ്കേ​തി​വി​ദ്യ സ​ഹാ​യം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഈ ​സ​ങ്കേ​തി​ക​വി​ദ്യ സം​സ്ഥാ​ന​മൊ​ട്ടു​ക്കും ന​ട​പ്പാ​ക്കി​യാ​ൽ കാ​ട്ടാ​ന​ശ​ല്യം കു​റ​യ്ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​രു​ടെ പ്ര​തീ​ക്ഷ.

 

പ​ടം----​എ​ഐ----
വ​ട​ക്ക​നാ​ട് തൂ​ക്ക് ഫെ​ൻ​സിം​ഗി​ൽ ന​ട​പ്പാ​ക്കി​യ എ​ഐ സ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഫോ​ണി​ൽ വൈ​ദ്യു​തി വോ​ൾ​ട്ടേ​ജ് പ​രി​ശോ​ധി​ക്കു​ന്നു.

Latest News

Corehub Up